ഒരു ബൗളിലേക്ക് രണ്ട് ടേബിൾ സ്പൂൺ കോൺഫ്ലോറും കൂടെ രണ്ട് ടേബിൾ സ്പൂൺ മൈദ അല്ലെങ്കിൽ ഗോതമ്പ് പൊടി ഇതിൽ ഏതെങ്കിലും ഒരെണ്ണവും ചേർത്ത് കൊടുത്ത് കുറച്ചു വെള്ളവും ചേർത്ത് കട്ടകളൊന്നുമില്ലാതെ നന്നായിട്ട് ഇളക്കി എടുക്കുക
ഇനി വേറൊരു ബൗളിലേക്ക് 4 മുട്ട പൊട്ടിച്ച് ഒഴിച്ചു കൊടുക്കാം അതിൻറെ കൂടെ തന്നെ ഒരു ടീസ്പൂൺ കുരുമുളകുപൊടിയും പാകത്തിന് ഉപ്പും ചേർക്കാം നല്ലപോലെ മിക്സ് ചെയ്ത് എടുക്കാം
ഇനി ഇതിലേക്ക് ഒരു ചെറിയ സവാള ചെറുതായിട്ട് ചോപ്പ് ചെയ്തതും ഒരു തക്കാളി ചുവപ്പ് ചെയ്തതും ഒരു മീഡിയം സൈസ് ഉള്ള ക്യാരറ്റ് ചെറുതായി ഗ്രേറ്റ് ചെയ്ത് എടുത്തതും ചേർക്കാം
ഒരു കാൽക്കപ്പ് ക്യാബേജ് ഗ്രേറ്റ് ചെയ്തതും ഒരു പിടി മല്ലിയില ചെറുതായി അരിഞ്ഞതും ചേർത്തു കൊടുക്കാം
നിങ്ങൾക്ക് വേണമെങ്കിൽ ക്യാപ്സിക്കവും ചേർത്തു കൊടുക്കാം കേട്ടോ
ഇനി ആദ്യം മിക്സ് ചെയ്തു വെച്ച മൈദ കോൺഫ്ലവർ മിക്സിലേക്ക് അര ടീസ്പൂൺ മുളകുപൊടിയും 1/4 ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് നല്ലപോലെ മിക്സ് ചെയ്യാം ഇതിലേക്ക് നിങ്ങൾക്ക് വേണമെങ്കിൽ പച്ചമുളക് ചെറുതായി കട്ട് ചെയ്തതും ചേർക്കാം കേട്ടോ ഞാൻ ഇവിടെ കുട്ടികൾക്ക് ആയതുകൊണ്ട് പച്ചമുളക് ചേർക്കുന്നില്ല
ഇനി ഈയൊരു പൊടിമാവ് ആദ്യം മിക്സ് ചെയ്തിട്ടുള്ള മുട്ടമാവിലേക്ക് ചേർത്ത് രണ്ടും കൂടെ നല്ലപോലെ ഒന്ന് മിക്സ് ചെയ്തെടുക്കാം
ഇനി കുഴിയപ്പം ചട്ടിയിൽ അല്പം ഓയിലോ നെയ്യോ തടവി കൊടുത്തശേഷം ഓരോ കുഴിയിലേക്കും ഒഴിച്ചുകൊടുത്ത് ഒരു വർഷം ഒരുങ്ങി വരുമ്പോൾ തിരിച്ചിട്ട് കൊടുത്ത് രണ്ടുവശവും വേവിച്ചെടുക്കാം മുട്ട ആയതുകൊണ്ട് പെട്ടെന്ന് തന്നെ ആയി കിട്ടുകയും ചെയ്യും
തീ കുറച്ചുവെക്കാൻ ശ്രദ്ധിക്കണം അല്ലെങ്കിൽ മുട്ട പെട്ടെന്ന് കരിഞ്ഞുപോകും