ചേരുവകൾ
വെളിച്ചെണ്ണ -1 ടേബിൾ സ്പൂൺ
സവാള -1 എണ്ണം (ചെറുതായി അരിഞ്ഞത് )
തക്കാളി -1 ന്റെ പകുതി (ചെറുതായി അരിഞ്ഞത്)
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1/2 ടീസ്പൂൺ
ഉപ്പ് പാകത്തിന്
മുട്ട -1 എണ്ണം
ചിക്കൻ മസാല -11/2 ടീസ്പൂൺ
പൊറോട്ട -1 എണ്ണം (ചെറുതായി അരിഞ്ഞത്)
മല്ലിയില അരിഞ്ഞത് -1 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
1. ഒരു പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാവുമ്പോൾ സവാള അരിഞ്ഞതും പാകത്തിന് ഉപ്പും ചേർത്തു വഴറ്റുക.
2. സവാള നന്നായി വാടി വന്ന ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റും തക്കാളിയും ചേർത്തു തക്കാളി ഉടഞ്ഞു വരുന്നത് വരെ വഴറ്റുക.
3. ഇതിലേക്ക് ചിക്കൻ മസാല ചേർത്തു വഴറ്റിയ ശേഷം മസാല ഒരു സൈഡിലേക്ക് നീക്കി വെച്ചിട്ട് ഒരു മുട്ട പൊട്ടിച്ചൊഴിച്ചു വറുത്തെടുക്കുക.ഇനി മസാലയും മുട്ടയും കൂടി മിക്സ് ചെയ്തിട്ട് ഇതിലേക്ക് ചെറുതായി അരിഞ്ഞ പൊറോട്ട കൂടി ഇട്ട് നന്നായി മിക്സ് ചെയ്യുക.ലാസ്റ്റ് കുറച്ചു മല്ലിയില അരിഞ്ഞതും കൂടി ചേർത്തു മിക്സ് ചെയ്തെടുത്താൽ തട്ടുകട സ്റ്റൈൽ കൊത്തു പൊറോട്ട റെഡി.
ചൂടോട് കൂടി സെർവ് ചെയ്യാം.