ലഹരിമരുന്നുകള്‍ക്കെതിരായ ജനകീയപോരാട്ടത്തിന് സര്‍ക്കാരുമായി കൈകോര്‍ത്ത് മമ്മൂട്ടി. ലഹരിക്കെതിരെ ഇനി ഒന്നിച്ച് പോരാടാൻ ഒറ്റഫോണ്‍കോളിനപ്പുറത്ത് ഇനി മമ്മൂട്ടിയും സേവനപ്രസ്ഥാനമായ കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണലമുണ്ടാകും. ലഹരിയെന്ന വിപത്തിനെ തടയാൻ സംസ്ഥാന എക്സൈസ്, കുടുംബശ്രീ വകുപ്പുകളുമായി സഹകരിച്ച് കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനാണ് ‘ടോക് ടു മമ്മൂക്ക ’ എന്ന പദ്ധതി നടപ്പാക്കുന്നത്.
ലഹരിമരുന്നുപയോഗത്തെയും കച്ചവടത്തെയും കുറിച്ചുള്ള വിവരങ്ങള്‍ ഫോണിലൂടെ കൈമാറാനുള്ള സംവിധാനമാണ് ‘ടോക് ടു മമ്മൂക്ക’യിലൂടെ ഒരുങ്ങുന്നത്. വിവരങ്ങൾ അറിയിക്കാനായി 6238877369 എന്ന നമ്പരിലേക്കാണ് വിളിക്കേണ്ടത്. മമ്മൂട്ടിയുടെ ശബ്ദസന്ദേശത്തിനുശേഷം ലഹരി മരുന്ന് വിപണനത്തെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറാം.
ഈ പദ്ധതിയിലൂടെ പരാതിക്കാരുടെ സ്വകാര്യത ഉറപ്പാക്കുന്നതിലൂടെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ക്ക് സധൈര്യം മുമ്പോട്ടുവരാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടുമെന്നും കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ കെ. മുരളീധരന്‍ പറഞ്ഞു.
STORY HIGHLIGHT: talk to mammookka anti drug