ആദ്യം തന്നെ മുട്ട റോസ്റ്റിനു വേണ്ട മുട്ടയിലേക്ക് ആവശ്യത്തിന് വെള്ളമൊഴിച്ചു ഉപ്പും ചേർത്തു പുഴുങ്ങിയെടുക്കാം.(തിളച്ചു കഴിഞ്ഞതിനു ശേഷം 10 മിനുട്ട് വേവിച്ചാൽ മതി മുട്ട)
ഒരു പാൻ അടുപ്പത്തു വെച്ചു അതിലേക്ക് രണ്ടോ മൂന്നോ ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് 4 സവാള നീളത്തിലരിഞ്ഞതും പാകത്തിന് ഉപ്പും ചേർത്തു വഴറ്റുക.സവാള പെട്ടെന്ന് വേവാൻ അടച്ചു വെച്ചു വേവിക്കാം.ഇനി ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി ചതച്ചത് 1 ടീസ്പൂൺ ചേർത്തു വഴറ്റുക.
പിന്നെ 1/2 ടീസ്പൂൺ മഞ്ഞൾപൊടി ,1/2 ടീസ്പൂൺ കുരുമുളക് പൊടി ,1/2 ടീസ്പൂൺ ഗരം മസാലപ്പൊടി,1 ടേബിൾ സ്പൂൺ കാശ്മീരി മുളക് പൊടി എന്നിവ ചേർത്തു വഴറ്റുക.മസാല നന്നായി വഴറ്റിയെടുത്ത ശേഷം 1 തക്കാളി കനം കുറച്ചു നീളത്തിൽ അരിഞ്ഞത് ചേർത്തു വഴറ്റിയെടുക്കുക.ഇനി ഇതിലേക്ക് അധികം പുളിയില്ലാത്ത തൈര് 2 ടേബിൾ സ്പൂണും 1 ടേബിൾ സ്പൂൺ ടൊമാറ്റോ സോസും ചേർത്തു മിക്സ് ചെയ്ത് പുഴുങ്ങി തോട് കളഞ്ഞ മുട്ടയും രണ്ട് തണ്ട് കറിവേപ്പിലയും ചേർത്തു മിക്സ് ചെയ്ത് തീ ഓഫ് ചെയ്യാം.