Recipe

ഒയൽച്ച മിട്ടായി

ചേരുവകൾ:-
ശർക്കര-250-300 gm
വെള്ളം-1/2 കപ്പ്
നെയ്യ് – ഒട്ടിപ്പിടിക്കാതിരിക്കാൻ ആവശ്യമുള്ളത്

തയ്യാറാക്കുന്ന വിധം

ശർക്കര വെള്ളത്തിൽ ഉരുക്കി, ഒരു ചെറിയ പാത്രത്തിൽ വെള്ളമെടുത്ത് അതിലേക്ക് ശർക്കര ഉരുക്കിയത് ഒഴിച്ചു നോക്കുമ്പോൾ അത് ഒരു ബോൾ പരുവത്തിൽ ഉരുട്ടിയെടുക്കാൻ പാകത്തിന് ആവുന്നത് വരെ ശർക്കര ഉരുക്കി എടുക്കണം, തുടർന്ന് ഇത് നെയ്യ് പുരട്ടിയ കൗണ്ടർ ടോപ്പിലേക്ക് ഒഴിക്കുക, സ്റ്റീൽ സ്പൂൺ ഉപയോഗിച്ച് ചൂട് പോകുന്നത് വരെ ഇളക്കിക്കൊണ്ടിരിക്കുക , കയ്യിലേക്ക് എടുക്കാൻ പാകത്തിന് ചൂട് ആറിയശേഷം ശേഷം കൈകൊണ്ട് വലിച്ച് നീട്ടിക്കൊണ്ടേയിരിക്കുക . ഇത് തണുത്ത് വരുമ്പോൾ നമുക്ക് നീട്ടാൻ കഴിയാത്ത പരുവത്തിലാകും . അങ്ങിനെ വന്നാൽ നമുക്കത് കട്ട് ചെയ്യാം . മിട്ടായി പൊതികളിൽ പൊതിഞ്ഞെടുത്ത് ഭരണിയിൽ സൂക്ഷിക്കാം.