ഒരു കപ്പ് വെള്ളത്തിൽ രണ്ട് ടേബിൾസ്പൂൺ റാഗിപ്പൊടി കട്ടയില്ലാതെ ഉടച്ചെടുത്ത് നന്നായിട്ട് ഇളക്കി വേവിച്ച് കുറുക്കിയെടുത്ത് തണുപ്പിച്ചെടുക്കാം
ഇനി ഇത് മിക്സിയുടെ ജാറിലേക്ക് ചേർക്കാം കൂടെത്തന്നെ ഒരു ക്യാരറ്റ് ആവിയിൽ വേവിച്ചെടുത്തതും അരക്കപ്പ് ശർക്കരപ്പാനിയും ചേർക്കാം
ഇനി ഇത് നല്ലപോലെ അരച്ചെടുക്കാം അരച്ചെടുത്ത് ശേഷം ഇതിലേക്ക് ഒന്നര കപ്പ് മുതൽ 2 കപ്പ് വരെ നല്ല തണുത്ത പാൽ ചേർക്കാം എന്നിട്ട് വീണ്ടും നന്നായിട്ട് അടിക്കാം
ഇത്ര പണിയൊള്ളൂ നല്ല രുചിയുള്ള നല്ല ഹെൽത്തി ആയിട്ടുള്ള റാഗി ക്യാരറ്റ് ജ്യൂസ് റെഡിയായിട്ടുണ്ട് നിങ്ങൾക്ക് വേണമെങ്കിൽ ശർക്കരപ്പാനിക്ക് പകരം കുതിർത്ത ഈത്തപ്പഴം മധുരത്തിനു വേണ്ടി ചേർക്കാവുന്നതാണ് അല്ലെങ്കിൽ മറ്റ് ഹെൽത്തി ആയിട്ടുള്ള ഐറ്റംസോ നിങ്ങളുടെ ഇഷ്ടാനുസരണം ചേർത്ത് കൊടുക്കാവുന്നതാണ് ഇതുപോലെ തയ്യാറാക്കിയാൽ തന്നെ നല്ല രുചിയാണ്