പാൽ പുട്ട്
1-ചേരുവകൾ :-
2-പുട്ടുപൊടി – 3 കപ്പ്
3-തേങ്ങാപ്പാൽ – 2 കപ്പ്
4-ഉപ്പ് – 1 ടീസ്പൂൺ
5-നെയ്യ് – 1-2 ടേബിൾസ്പൂൺ
6-കാരറ്റ് – 2.1/4 കപ്പ്
7- തേങ്ങ തിരുമ്മിയത് -1 കപ്പ് പാൽ പുട്ടിന്റെ കൂട്ടിലേക്കും 1 കപ്പ് പുട്ട് ആവി കേറ്റി എടുക്കാനും വേണം
8-പാൽപ്പൊടി – 1/3 കപ്പ്
9-പഞ്ചസാര – 2 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം:-
1-ചട്ടിയിലേക്ക് നെയ്യ് ഒഴിച്ചു ക്യാരറ്റ് ഗ്രേറ്റ് ചെയ്തെടുത്തത് ഇതിലിട്ട് നന്നായി മൂപ്പിച്ച് എടുക്കുക
2-മൂന്ന് കപ്പ് പുട്ടുപൊടിയിലേക്ക് ഉപ്പ് ചേർത്ത് മിക്സ് ചെയ്യുക. ഇതിലേക്ക് രണ്ട് കപ്പ് തേങ്ങാപ്പാൽ ഒഴിച്ച് കൈകൊണ്ട് നല്ലപോലെ മിക്സ് ചെയ്ത ശേഷം 15 മിനിറ്റ് അടച്ചുവെക്കുക
3-15 മിനിട്ടിനു ശേഷം. ഇതിലേക്ക് നേരത്തെ വഴറ്റിവെച്ച ക്യാരറ്റും, ഒരു കപ്പ് തേങ്ങ ചിരവിയത് ,രണ്ട് ടേബിൾ സ്പൂൺ പഞ്ചസാരയും , 1/3 കപ്പ് പാൽപ്പൊടിയും ചേർത്ത് ഒന്നൂടെ നന്നായിട്ട് മിക്സ് ചെയ്തെടുക്കുക
4- പുട്ട് കുറ്റിയിലേക്ക് ആദ്യം തേങ്ങ ചിരവിയത് പിന്നീട് പാൽപുട്ടിൻറെ കൂട്ടും പിന്നീട് വീണ്ടും തേങ്ങ വീണ്ടും പുട്ടിന്റെ കൂട്ട് എന്ന രീതിയിൽ പുട്ടുകുറ്റിയിൽ നിറച്ച് ആവി കേറ്റി എടുക്കുക. കറിയൊന്നും ഇല്ലേലും കഴിക്കാൻ അടിപൊളി ടേസ്റ്റ് ഉള്ള പാൽ പുട്ട് റെഡി