വൃത്തിയാക്കിയ ശേഷം കോളിഫ്‌ളവർ 350 ഗ്രാം
മഞ്ഞൾപ്പൊടി 1/4 ടീസ്പൂൺ
മുളകുപൊടി 1 ടീസ്പൂൺ
ഉപ്പ്
കോളിഫ്ലവർ കഴുകി വൃത്തിയാക്കി മഞ്ഞൾ പൊടി, മുളക് പൊടി, ഉപ്പ് എന്നിവ ചേർത്ത് മാരിനെറ്റ്
ചെയ്തു വക്കുക.
കുറച്ചു കഴിയുമ്പോൾ എണ്ണയിൽ വറുത്തെടുക്കുക.
സവാള 2
തക്കാളി 1
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 2 ടീസ്പൂൺ
മഞ്ഞൾപ്പൊടി 1/4 ടീസ്പൂൺ
മല്ലിപ്പൊടി 1 ടീസ്പൂൺ
ഗരം മസാല 1 ടീസ്പൂൺ
മുളകുപൊടി 1/2 ടീസ്പൂൺ
ഉപ്പ്
കറിവേപ്പില
പച്ചമുളക്
മല്ലിയില (ഓപ്ഷണൽ)
എണ്ണ 4 ടീസ്പൂൺ
ഒരു പാൻ വച്ച് 4-5 tsp എണ്ണ ഒഴിക്കുക. ഇതിലേക്ക് അറിഞ്ഞു വച്ചിരിക്കുന്ന സവാള, കറി വേപ്പില, കുറച്ചു ഉപ്പ് എന്നിട്ട് വ ചേർത്ത് നന്നായി വഴറ്റി എടുക്കുക.
സവാള ചെറിയ ബ്രൗൺ കളർ ആകുമ്പോൾ ഇതിലേക്ക് പച്ച മുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, എന്നിവ ചേർക്കുക.
ഇതിലേക്ക് മഞ്ഞൾ പൊടി, മല്ലി പൊടി, ഗരം മസാല, മുളകുപൊടി എന്നിട്ട് വ ചേർത്ത് ഇളക്കി വഴറ്റുക.
ഇതിലേക്ക് തക്കാളി ചേർത്ത് ഇളക്കി 1/2 ഗ്ലാസ് വെള്ളം ചേർത്ത് മൂടി വച്ച് 5 മിനിറ്റ് വേവിക്കുക.
അതിനു ശേഷം ഇതിലേക്ക് നമ്മൾ വറുത്തു വച്ചിരിക്കുന്ന കോളിഫ്ലവർ ചേർക്കുക. ഉപ്പ് ആവശ്യമെങ്കിൽ ചേർത്ത് 5 മിനിറ്റ് കൂടി മൂടി വക്കുക.
വെള്ളം എല്ലാം വറ്റിച്ചു നന്നായി ഡ്രൈ ആക്കി എടുക്കുക..
കുറച്ചു മല്ലിയില കൂടി ചേർത്ത് കൊടുക്കുക.
അടിപൊളി കോളിഫ്ലവർ റോസ്റ്റ് റെഡി 🙂