മന്ത്രി വി ശിവൻകുട്ടി വേദിയിൽ നിന്നും ഇറങ്ങിപ്പോയത് കടുത്ത പ്രോട്ടോക്കോൾ ലംഘനമാണെന്ന ഗവർണ്ണറുടെ കത്തിന് മുഖ്യമന്ത്രി മറുപടി നല്‍കിയതിന് പിന്നാലെ പ്രതികരണവുമായി മന്ത്രി തന്നെ രംഗത്തെത്തി.
ഗവർണറാണ് പ്രോട്ടോകോൾ ലംഘിച്ചതെന്ന് ശിവൻകുട്ടി പറഞ്ഞു. രണ്ട് ആർഎസ്എസ് പ്രവർത്തകരാണ് രാജ്ഭവനിലെ കാര്യങ്ങൾ നിയന്ത്രിക്കുന്നതെന്നും ഭാരതാംബയെ വച്ചുകൊണ്ടുള്ള ഒരു പരിപാടിക്കുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം സൂംബയുടെ പേരിൽ കായികതാരങ്ങളെ ആക്ഷേപിക്കുന്നവർ ആ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് വി ശിവൻകുട്ടി പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ എന്തൊക്കെ കാര്യങ്ങൾ ചെയ്യണം എന്ന് സർക്കാരാണ് തീരുമാനിക്കുന്നത് അല്ലാതെ ആജ്ഞാപിക്കാനായി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ലോകത്ത് തന്നെ അംഗീകരിക്കപ്പെട്ട കായിക ഇനമാണ് സൂംബ. ബോധപൂർവ്വം വർഗീയതയുടെ നിറം കൊടുത്ത് മതേതരത്വത്തിന് യോജിക്കാത്ത രൂപത്തിൽ അഭിപ്രായം പറഞ്ഞാൽ അത് അംഗീകരിക്കില്ല.- അദ്ദേഹം പറഞ്ഞു.