ഇന്ന് വൈകിട്ട് ചായയ്‌ക്കൊപ്പം ഒരു കിടിലന്‍ വെറൈറ്റി വട ആയാലോ ? ഉരുളക്കിഴങ്ങ് ഉപയോഗിച്ച് ഒരു കിടിലന്‍ ഉഴുന്നുവട തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?
ചേരുവകൾ
ഉരുളക്കിഴങ്ങ് – 4 എണ്ണം
ഇഞ്ചി – ഒരു വലിയ കഷണം
സവാള – 1
പച്ചമുളക് – 6
കറിവേപ്പില – ആവശ്യത്തിന്
കായം – അര ടീസ്പൂണ്‍
അരിപ്പൊടി – 2 ടേബിള്‍ സ്പൂണ്‍
കടലമാവ് – ഒന്നര ടേബിള്‍ സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ – വറുക്കാന്‍ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പ്രഷര്‍ കുക്കറില്‍ ഇട്ട് നന്നായി വേവിച്ച ഉരുളക്കിഴങ്ങ് നന്നായി ഉടച്ച് എടുക്കുക. അതിലേക്ക് ചെറുതായി അരിഞ്ഞെടുത്ത പച്ചമുളക്, കറിവേപ്പില, ഇഞ്ചി, സവാള എന്നിവയും കടലമാവും അരിപ്പൊടിയും കായവും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് എടുക്കാം. ചീനചട്ടിയില്‍ വറുക്കാന്‍ ആവശ്യമായ എണ്ണ ചൂടാക്കാം. കൈയില്‍ എണ്ണ തടവിയ ശേഷം തയ്യാറാക്കിയ മാവ് ഉരുളകളാക്കി നടുക്ക് കിഴുത്ത ഇട്ട് എണ്ണയില്‍ വറുത്തെടുക്കാം.