ഒരു കിടിലൻ വെജിറ്റബിൾ സാലഡ് ഉണ്ടാക്കി നോക്കിയാലോ? കുറച്ച് സമയത്തിനുള്ളിൽ തയ്യാറാക്കാൻ പറ്റിയ ഒരു ഹെൽത്തി വെജിറ്റബിൾ സാലഡാണ് പരിചയപ്പെടാൻ പോകുന്നത്. ക്യാരറ്റ്, കാബേജ് അടക്കമുള്ളവകൊണ്ടുള്ള ഈ സലാഡ് എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.
ചേരുവകൾ
കാരറ്റ് – നാല് എണ്ണം
കാബേജ്-ഒന്നരക്കപ്പ്
സവാള – ഒന്ന്
പച്ചമുളക് – 2 എണ്ണം
കാപ്സിക്കം – ഒന്നിന്റെ പകുതി
നാരങ്ങാനീര് – രണ്ടു വലിയ സ്പൂൺ
തേൻ – രണ്ടു വലിയ സ്പൂൺ
ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യമായി കാരറ്റ്, കാബേജ്, സവാള, പച്ചമുളക്, കാപ്സിക്കം എന്നിവ തണുത്ത വെള്ളത്തിലിട്ടു വയ്ക്കുക. ശേഷം നാരങ്ങാനീര്, തേൻ, ഉപ്പ് എന്നിവ കുലുക്കി യോജിപ്പിക്കുക. ഇനി ഒരു പത്രമെടുത്ത ശേഷം വെള്ളത്തിൽ മുക്കിവെച്ച പച്ചക്കറികൾ ഇതിലേക്ക് ഇട്ട ശേഷം നാരങ്ങാ നീര്, തേൻ, ഉപ്പ് എന്നിവ ചേർത്തിളക്കുക. ഇതോടെ നല്ല കിടിലൻ വെജിറ്റബിൾ സാലഡ് റെഡി.