ചേന തോരൻ ഉണ്ടാക്കി നോക്കിയാലോ
ചെറുതാക്കി മുറിച്ച് ഉപ്പും കുറച്ചു മഞ്ഞളും ആവശ്യത്തിന് വെള്ളവും കൂടി ചേർത്ത് കുക്കറിൽ 1 വിസിൽ വരുത്തിയെടുക്കൂക. ( ഉടഞ്ഞു പോകാതെ )
തേങ്ങാ മിശ്രിതത്തിന്
ചതച്ച തേങ്ങ 1 കപ്പ്
വെളുത്തുള്ളി 2 പോഡ്
മഞ്ഞൾ പൊടി 1/4 ടീസ്പൂൺ
മുളകുപൊടി 2 ടീസ്പൂൺ
ജീരകം 1/2 ടീസ്പൂൺ
ഇവയെല്ലാം മിക്സിയിലേക്ക് ഇട്ട് crush ചെയ്തു എടുക്കുക.
വെളിച്ചെണ്ണ 4 ടീസ്പൂൺ
കടുക് 1/2 ടീസ്പൂൺ
ഉണങ്ങിയ ചുവന്ന മുളക് 2
കറിവേപ്പില
ഒരു പാൻ വച്ച് അതിലേക്കു വെളിച്ചെണ്ണ ചേർത്ത് കടുക് ചേർത്ത് പൊട്ടി വരുമ്പോൾ വറ്റൽ മുളകും കറിവേപ്പിലയും ചേർത്തിളക്കി വേവിച്ചു വച്ചിരിക്കുന്ന ചേന ചേർത്തിളക്കുക.
ഇതിലേക്ക് crush ചെയ്തു വച്ച തേങ്ങ ചേർത്തിളക്കി ഉപ്പ് നോക്കി 2 മിനിറ്റു ചെറുത്തീയിൽ മൂടി വക്കുക.