ബീറ്റ്റൂട്ട് 1
വേവിച്ച കടല (വേവിച്ച കടല) 1 കപ്പ്
ചതച്ച തേങ്ങ 1 കപ്പ്
കറിവേപ്പില
കടുക് 1/2 ടീസ്പൂൺ
ഉണങ്ങിയ ചുവന്ന മുളക് 3
മുളകുപൊടി 1 ടീസ്പൂൺ
മഞ്ഞൾ പൊടി 1/2 ടീസ്പൂൺ
വെളിച്ചെണ്ണ 3 ടീസ്പൂൺ
ആവശ്യത്തിന് ഉപ്പ്
ഒരു പാൻ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ അതിലേക്കു കടുക് ഇട്ട് പൊട്ടിവരുമ്പോൾ വറ്റൽ മുളക് ഇട്ട് കൊടുക്കുക.
ഇനി ഇതിലേക്ക് ഗ്രേറ്റ് ചെയ്തു വച്ചിട്ടുള്ള ബീറ്റ്‌റൂട്ടുംവശ്യത്തിന് ഉപ്പും കറിവേപ്പിലയും ചേർത്ത് ഇളക്കി,2 tsp വെള്ളം കൂടി ഒഴിച്ച് മൂടി വച്ച് വേവിക്കുക.
ബീറ്റ്റൂറ്റ് വെന്തു വന്നാൽ അതിലേക്കു മഞ്ഞൾ പൊടിയും മുളകുപൊടിയും ചേർക്കുക.
മഞ്ഞൾ പൊടിയും മുളകുപൊടിയും ചേർത്ത് ഇളക്കി 2 മിനിറ്റ് കഴിയുമ്പോൾ ഇതിലേക്ക് തേങ്ങ ചിരകിയത് ചേർത്ത് ഇളക്കുക.
ഇനി വേവിച്ചു വച്ചിട്ടുള്ള കടല ചേർത്ത് കൊടുക്കുക. ഉപ്പ് ആവശ്യമെങ്കിൽ ചേർത്ത് കൊടുക്കുക.
2 മിനിറ്റ് കൂടി മൂടി വക്കുക.