പയർ (വൻപയർ) 1/2 കപ്പ്
(പയർ 4-5 മണിക്കൂർ കുതിർത്ത്, പ്രഷർ ചെയ്ത് വേവിക്കുക, മാറ്റി വയ്ക്കുക)
കായത്തോളി (3 പ്ലെയിൻടൈൻ)
കായത്തോളി നന്നായി മൂപ്പിക്കുക
നന്നായി കഴുകി 1/4 കപ്പ് വെള്ളം, ഉപ്പ്, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് പ്രഷർ വേവിക്കുക (1 വിസിൽ)
കുഞ്ഞുള്ളി / ചെറിയ ഉള്ളി 10
വെളുത്തുള്ളി 4 കായ്കൾ
കറിവേപ്പില
ഉണങ്ങിയ ചുവന്ന മുളക് ചതച്ചത് 2 ടീസ്പൂൺ
വെളുത്തുള്ളി 4 ടീസ്പൂൺ
ഉപ്പ്
ഒരു പാൻ എടുത്ത് ചൂടായി വരുമ്പോൾ വെളിച്ചെണ്ണ ഒഴിക്കുക. ഇതിലേക്ക് കുഞ്ഞുള്ളി ചതച്ചത് , ഗാർലിക് ചതച്ചത്, കറിവേപ്പില, എന്നിവ ചേർത്ത് നന്നായി വഴറ്റി, വറ്റൽ മുളക് ചതച്ചത് ചേർത്ത് കൊടുക്കുക.
ഇതിലേക്ക് നമ്മൾ വേവിച്ചു വച്ചിട്ടുള്ള പയറും, കായ തൊലിയും ചേർത്ത് ഇളക്കി, ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക.
നല്ലപോലെ ഡ്രൈ ആക്കിയെടുക്കുക.
അടിപൊളി പയർ കായത്തൊലി മെഴുക്കുപുരട്ടി റെഡി.
കഞ്ഞിക്കും ചോറിനും അടിപൊളി കോമ്പിനേഷൻ ആണ്. 🙂