ജമ്മുകശ്മീരില്‍ നിയന്ത്രണരേഖ വഴി നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാക് പൗരനെ പിടികൂടി സൈന്യം. ജെയ്‌ഷെ മുഹമ്മദ് ഭീകരവാദികളെ കശ്മീരിലേക്ക് കടക്കാന്‍ സഹായിക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്. ഇയാൾ ഭീകരവാദികള്‍ക്ക് വഴികാട്ടിയായി പ്രവര്‍ത്തിക്കുന്നളായ ആളാണ് പിടിയിലായ ആരിഫ്.
സൈന്യത്തിന്റെ തിരിച്ചടിയില്‍ പരിക്കേറ്റ ഭീകരവാദികള്‍ പാകിസ്താനിലേക്ക് പിന്തിരിഞ്ഞോടി. അതിര്‍ത്തിയില്‍ ഇരുസൈന്യങ്ങളും തമ്മിലുള്ള ഏറ്റമുട്ടല്‍ ഒഴിവാക്കുന്നതിനായി പിന്തിരിഞ്ഞോടിയ ഭീകരവാദികളെ ആക്രമിച്ചില്ല. നിയന്ത്രണരേഖയ്ക്ക് സമീപം പാക് അധിനിവേശ കശ്മീരിലാണ് ആരിഫ് താമസിക്കുന്നത്. ഇയാളില്‍ നിന്ന് 20,000 പാകിസ്താനി രൂപയും മൊബൈല്‍ഫോണും സൈന്യം പിടിച്ചെടുത്തു.
നിയന്ത്രണരേഖ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്ന ഭീകരവാദികള്‍ക്കും പാക്‌സൈന്യത്തിനും വേണ്ട സഹായങ്ങൾ താൻ ചെയ്ത് കൊടുക്കാറുണ്ടെന്ന് ആരിഫ് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി.
STORY HIGHLIGHT: pakistani man arrested