എറണാകുളം ഞാറയ്ക്കലിൽ ഫുട്ബോൾ കളിയെ ചൊല്ലിയുണ്ടായ തർക്കതിനെ തുടർന്ന് പത്താം ക്ലാസുകാരനെ 15 പേർ ചേർന്ന് മർദിച്ചതായി പരാതി. ആക്രമണത്തിൽ ആദിത്യന് തലയ്ക്കും നെഞ്ചിനും പരിക്കേറ്റു.
ആദിത്യനെ 3 പേർ ചേർന്ന് വിളിച്ചിറക്കി മർദ്ദിക്കുകയായിരുന്നുവെന്നും. മർദിച്ച സംഘത്തിൽ 15 പേർ ഉണ്ടായിരുന്നെന്നും മർദനത്തിന് ശേഷം കൊല്ലുമെന്ന് ഇവർ ഭീഷണി മുഴക്കി എന്നും പരാതിയിൽ പറയുന്നു. ആരോപണവിധേയർ പ്രായപൂർത്തി ആകാത്തവർ ആയതിനാൽ ജുവനൈൽ ബോർഡിന് റിപ്പോർട്ട് നൽകിയെന്ന് ഞാറക്കൽ പോലീസ് പറഞ്ഞു.
കഴിഞ്ഞ വർഷം ഞാറയ്ക്കൽ ടർഫിൽ നടന്ന ഫുട്ബോൾ മത്സരത്തെ ചൊല്ലി തർക്കം നിലനിന്നിരുന്നു. തുടർന്ന് ഇൻസ്റ്റഗ്രാമിലെ സന്ദേശങ്ങളിലൂടെ തർക്കം കനക്കുകയായിരുന്നു. ഇതിനെ ചൊല്ലിയാണ് ആദിത്യനെ ആക്രമിച്ചത്.
STORY HIGHLIGHT: argument during football game