ഗവർണറുടെ സുരക്ഷയ്ക്കായി രാജ്ഭവൻ ആവശ്യപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുടെ പട്ടിക വെട്ടി സർക്കാർ. ഗവര്‍ണറുടെ സുരക്ഷയുമായി ബന്ധപ്പെട്ട് നിയോഗിച്ച 6 പോലീസുകാരുടെ സ്ഥലംമാറ്റ ഉത്തരവാണ് സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് റദ്ദാക്കിയത്.
തന്റെ സുരക്ഷയ്ക്കായി നിയോഗിക്കേണ്ട പോലീസുകാരുടെ പട്ടിക ഡിജിപി കാണാനെത്തിയപ്പോൾ ഗവർണർ കൈമാറിയിരുന്നു. കൂടാതെ ഗവര്‍ണറുടെ സുരക്ഷയുമായി ബന്ധപ്പെട്ട് കേരള പോലീസില്‍ പൂര്‍ണ തൃപ്തിയെന്ന് രാജ്ഭവന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്ന കാര്യവുമാണ്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് മേധാവി ഇറക്കിയ ഉത്തരവ് സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് ഉത്തരവ് പിന്‍വലിക്കുകയായിരുന്നു. ട്രാന്‍സ്ഫറുകള്‍ തത്കാലത്തേക്ക് മരവിപ്പിക്കുന്നുവെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള പുതിയ ഉത്തരവും പുറത്തുവന്നു.
എന്നാൽ പോലീസുകാരുടെ നിയമന ഉത്തരവ് റദ്ദാക്കിയതിന്റെ പിന്നിലെ കാരണം വ്യക്തമാക്കിയിട്ടില്ല.
STORY HIGHLIGHT: government cancels list of police officers requested by governor