സിരീയൽ അഭിനയത്തിലൂടെ ആരാധകരെ സൃഷ്ടിച്ച താരമാണ് പ്രാർത്ഥന. കൂടെവിടെ എന്ന സീരിയലിലൂടെയാണ് താരം അഭിനയ രംഗത്ത് സജീവമാകുന്നത്. ഇപ്പോഴിതാ താരം വിവാഹിതയായ കാര്യം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
തന്റെ ബെസ്റ്റ് ഫ്രണ്ടിനെ ആണ് വിവാഹം ചെയ്തതെന്നും മോഡൽ ആൻസിയക്ക് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് പ്രാർത്ഥനയുടെ ഇൻസ്റ്റാംഗ്രാം പോസ്റ്റ്. ടോക്സിക് ബന്ധത്തേക്കാൾ നൂറിരട്ടി നല്ല ബന്ധമെന്നും എന്റെ പൊണ്ടാട്ടി എന്ന് ക്യാപ്‌ഷൻ നൽകിയമാണ് ആൻസിയ ചിത്രം പങ്കുവച്ചത്. മോഡൽ കൂടിയായ ആൻസിയ മിസിസ് ഫാഷൻ ഐക്കൺ കൂടിയാണ്.
എന്തെങ്കിലും ഫോട്ടോ ഷൂട്ട് അതോ റീൽസ് ആണോ എന്നുള്ള ചോദ്യങ്ങൾക്ക് ഇത് കണ്ടിട്ട് എന്തുതോന്നുന്നു എന്ന മറുപടിയാണ് ആൻസിയ നൽകിയത്. താലി ചാർത്തിയും പരസ്പരം മാല അണിഞ്ഞും സീമന്ത രേഖയിൽ സിന്ദൂരം ചാർത്തിയും ആണ് വിവാഹം നടന്നതെന്ന് കാണിക്കുന്ന വീഡിയോയും ഇവർ പങ്കുവച്ചിട്ടുണ്ട്. അമ്പല നടയിൽ വച്ച് നടന്ന വിവാഹത്തിന്റെ ദൃശ്യങ്ങൾ പ്രാർത്ഥനയും ആൻസിയും സോഷ്യൽ മീഡിയ വഴി പങ്കിട്ടിട്ടുണ്ട്.
content highlight: Actress Prarthana