വളരെ സോഫ്റ്റും ക്രിസ്പിയുമായ ഓംലെറ്റ് കൂടുതൽ രുചികരമാക്കാൻ കുറച്ച് കാബേജ് കൂടി ചേർത്ത് നോക്കിയാലോ. കാബേജിനോട് താൽപര്യ കുറവുള്ള കുട്ടികൾക്കായി നൽകാവുന്ന വെറൈറ്റി ഹെൽത്തി ബ്രേക്ക്ഫാസ്റ്റ് റെസിപ്പിയാണിത്.
ചേരുവകൾ
കാബേജ്- 1
മുട്ട- 3
വെളുത്തുള്ളി- 3
സവാള- 1
ഉപ്പ്- ആവശ്യത്തിന്
പച്ചമുളക്
കുരുമുളക്- ആവശ്യത്തിന്
ഗോതമ്പ് പൊടി- 4 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു കാബേജിൻ്റെ പകുതി ചെറുതായി ഗ്രേറ്റ് ചെയ്തെടുക്കാം. അത് ഒരു ബൗളിലേക്കു മാറ്റി കുറച്ച് വെള്ളം ഒഴിച്ചു തിളപ്പിക്കാം. ശേഷം വെള്ളം മുഴുവനായി കളഞ്ഞ് മറ്റൊരു ബൗളിലേക്കു മാറ്റാം. ഒരു പാൻ അടുപ്പിൽ വച്ച് ആവശ്യത്തിന് എണ്ണ ഒഴിച്ച് ചൂടാക്കാം. അതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞതു ചേർത്തു വഴറ്റാം. ഒരു ടീസ്പൂൺ അരച്ചെടുത്തതും ചേർത്തിളക്കി യോജിപ്പിക്കാം. വേവിച്ചെടുത്ത കാബേജിലേക്ക് അത് മാറ്റാം. മൂന്ന് മുട്ട പൊട്ടിച്ചത് കാബേജിലേക്ക് ചേർക്കാം. ശേഷം മസാലയായി എരിവിനനുസരിച്ച് പച്ചമുളകും, കുരുമുളകുപൊടിയും, നാല് ടേബിൾസ്പൂൺ ഗോതമ്പ് പൊടിയും, ആവശ്യത്തിന് ഉപ്പും ചേർത്തിളക്കി യോജിപ്പിക്കാം. ഒരു പാൻ അടുപ്പിൽ വച്ച് അൽപം എണ്ണ പുരട്ടാം. മാവിൽ നിന്ന് കുറച്ചു വീതം എടുത്ത് പാനിൽ ഒഴിച്ച് ഇരുവശങ്ങളും ചുട്ടെടുക്കാം.