കിടിലൻ രുചിയിൽ മൻചൗ സൂപ്പ് ഉണ്ടാക്കി നോക്കിയാലോ?. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഈ സൂപ്പ് ഇഷ്ടപ്പെടും. എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.
ചേരുവകൾ
ക്യാരറ്റ് – 1 കപ്പ്
ബീൻസ് – 1/2 കപ്പ്
ക്യാബേജ് -1/2 കപ്പ്
പച്ചമുളക് -1 എണ്ണം
ഇഞ്ചി -1/2 സ്പൂൺ
വെളുത്തുള്ളി -1/2 സ്പൂൺ
വെണ്ണ -1 സ്പൂൺ
കുരുമുളക് – 2 സ്പൂൺ
സോയ സോസ് -1 സ്പൂൺ
ടൊമാറ്റോ സോസ് -1 സ്പൂൺ
ഉപ്പ് – 1 സ്പൂൺ
വെള്ളം – 3 ഗ്ലാസ്
സ്പ്രിംങ് ഒനിയൻ -4 സ്പൂൺ
മല്ലിയില – 2 സ്പൂൺ
കോൺ ഫ്ളവർ -4 സ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം പാൻ വെച്ച് ചൂടായി കഴിയുമ്പോൾ അതിലേക്ക് വെള്ളം ഒഴിക്കുക. ശേഷം അതിലേക്ക് ആവശ്യത്തിന് വെളുത്തുള്ളി, ഇഞ്ചി കുറച്ച് മുളകും വെജിറ്റബിൾസും എല്ലാം നല്ലപോലെ ഒന്ന് വഴറ്റി എടുക്കുക. അതിനുശേഷം ഇതിലേക്ക് കോൺഫ്ലവർ കുറച്ച് വെള്ളത്തിൽ നല്ലപോലെ കലക്കി ഇതിലേക്ക് ഒഴിച്ച് കൊടുക്കാം. അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് ആവശ്യത്തിന് ഉപ്പും കുരുമുളകുപൊടിയും സോയാസോസും കൂടി ചേർത്തു കൊടുത്ത് മല്ലിയിലയും സ്പ്രിംങ് ഒണിയനും ചേർത്ത് നല്ലപോലെ തിളപ്പിച്ച് കുറുക്കി എടുക്കുക.