സംസ്ഥാനത്ത് ജിഎസ്ടി അടയ്ക്കുന്ന സിനിമാതാരങ്ങളില്‍ ഒന്നാം സ്ഥാനത്ത് എത്തി നടന് മോഹന്‍ലാല്‍. ജിഎസ്ടി ദിനാചരണത്തിന്റെ ഭാഗമായി കേന്ദ്ര ജിഎസ്ടി സംഘടിപ്പിച്ച ചടങ്ങില്‍ മന്ത്രി കെ എന്‍ ബാലഗോപാല്‍ മോഹന്‍ലാലിന് പുരസ്കാരം സമ്മാനിച്ചു. നികുതിനല്‍കുന്നതും രാഷ്ട്രസേവനമാണെന്ന് പുരസ്കാരം സ്വീകരിച്ചുകൊണ്ട് മോഹന്‍ലാല്‍ പറഞ്ഞു.
മോഹന്‍ലാലിന്റെ വാക്കുകള്‍…
‘നികുതി നല്‍കുന്നത് രാഷ്ട്രസേവനമാണ്. രാജ്യത്തെ സുരക്ഷിതമാക്കുന്നതില്‍ നികുതി പിരിവിന് നിര്‍ണായക പങ്കുണ്ട്.’
കൃത്യമായി ജിഎസ്ടി അടയ്ക്കുന്ന സ്ഥാപനങ്ങള്‍ക്കുള്ള പുരസ്കാരങ്ങളും മന്ത്രി സമ്മാനിച്ചു. മികവുപുലര്‍ത്തിയ ജീവനക്കാര്‍ക്കും പുരസ്കാരംനല്കി. ജിഎസ്ടി അവബോധത്തിനായി സ്കൂളുകളില്‍ സംഘടിപ്പിച്ച കലാപരിപാടികളിലെ വിജയികളായ കുട്ടികള്‍ക്ക് മോഹന്‍ലാല്‍ പുരസ്കാരം സമ്മാനിച്ചു.