കഴിഞ്ഞദിവസം ജിഎസ്ടി ദിനാഘോഷ ചടങ്ങിൽ പങ്കെടുത്ത് ടാഗോർ തിയറ്ററിൽനിന്നു പുറത്തിറങ്ങുന്നതിനിടെ മാധ്യമപ്രവർത്തകന്റെ മൈക്ക് മോഹൻലാലിന്റെ കണ്ണിൽ തട്ടിയതും അതിനോടുള്ള ലാലേട്ടന്റെ പ്രതികരണവും സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ചടങ്ങ് കഴിഞ്ഞു പുറത്തിറങ്ങിയ മോഹൻലാലിനോട് മകൾ വിസ്മയുടെ സിനിമ പ്രവേശത്തെ കുറിച്ച് ചോദ്യങ്ങൾ ചോദിക്കുന്നതിനിടയിലുണ്ടായ തിക്കിലും തിരക്കിലുമായിരുന്നു സംഭവം. സംഭവം വലിയ ചർച്ചയായതിന് പിന്നാലെ മോഹന്‍ലാലുമായി സംസാരിച്ച ഫോണ്‍ റെക്കോര്‍ഡ് പങ്കുവെച്ച് എത്തിയിരിക്കുകയാണ് മാധ്യമ പ്രവർത്തകൻ.
വലിയ മാനസികബുദ്ധിമുട്ട് തോന്നിയപ്പോഴാണ് താന്‍ മോഹന്‍ലാലിനെ ബന്ധപ്പെടാന്‍ ശ്രമിച്ചതെന്നും അദ്ദേഹം തന്നോട് ക്ഷമിച്ചെന്നും പറയുകയാണ് മാധ്യമപ്രവര്‍ത്തകന്‍. ‘ലാലേട്ടാ എനിക്ക് അബദ്ധം പറ്റിയതാണ്’ എന്ന് മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞപ്പോള്‍. ‘പ്രശ്‌നമൊന്നുമില്ല. അതൊന്നും കുഴപ്പമില്ല, കഴിഞ്ഞകാര്യമല്ലേ. ഉണ്ടായാലും ഒന്നും ചെയ്യാന്‍ ഒക്കുകയൊന്നുമില്ല. അഞ്ചുമണിക്കോ, ആറുമണിക്കോ ഒരു പോസ്റ്റ് ഇടുമെന്ന് പറഞ്ഞു. ഞാന്‍ ഒരു ചടങ്ങിന് കയറി. അതിനിടയ്ക്ക് എന്താണ് ന്യൂസില്‍ വന്നതെന്ന് എനിക്ക് അറിയില്ല. അതുകൊണ്ടാണ് എനിക്ക് അറിയില്ല. അറിഞ്ഞിട്ട് പറയാമെന്ന് പറഞ്ഞത്.’ മോഹന്‍ലാല്‍ വിശദീകരിച്ചു.
കുഴപ്പമില്ല മോനേ, ടേക്ക് കെയര്‍. ഞാന്‍ പക്ഷേ നോക്കിവെച്ചിട്ടുണ്ട്.’ എന്ന രസകരമായ സംഭാഷണത്തിലൂടെയാണ് കാൾ അവസാനിച്ചത്.
STORY HIGHLIGHT: Mohanlals Calm Response to Mike Incide