ആലപ്പുഴ ഓമനപ്പുഴയില്‍ മകളെ കൊലപ്പെടുത്തിയ പിതാവ് കസ്റ്റഡിയിൽ. ഓമനപ്പുഴ സ്വദേശി എയ്ഞ്ചല്‍ ജാസ്മിന്‍ ആണ് മരിച്ചത്. മകളെ കൊലപ്പെടുത്തിയ പിതാവ് ജോസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതി മകളെ തോര്‍ത്ത് ഉപയോഗിച്ചത് കഴുത്ത് മുറുകി കൊലപ്പെടുത്തുകയായിരുന്നു.
എയ്ഞ്ചൽ ആത്മഹത്യ ചെയ്തതായിരിക്കുമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കൊലപാതകമാണെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പിതാവ് ജോസ്‌മോന്‍ കൊലപാതകക്കുറ്റം ഏറ്റുപറയുകയായിരുന്നു. വഴക്കിനെ തുടര്‍ന്നാണ് താൻ മകളെ കൊലപ്പെടുത്തിയതെന്ന് ജോസ് മോൻ പോലീസിനോട് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുകയാണ് പോലീസ്.
STORY HIGHLIGHT: father kills daughter