എസ്എഫ്ഐയുടെ ദേശീയ സമ്മേളനത്തിനായി സ്കൂളിന് അവധി നൽകിയ സംഭവത്തില്‍ കോഴിക്കോട് മെഡിക്കൽ കോളേജ് ക്യാമ്പസ് ഹൈസ്കൂൾ അധികൃതരെ വെള്ള പൂശി ഡിഇഒ റിപ്പോർട്ട്. സ്കൂളിന് അവധി നൽകിയത് പ്രശ്നം ഒഴിവാക്കാൻ വേണ്ടിയെന്നാണ് കോഴിക്കോട് ഡിഇഒയുടെ ചുമതല നിർവഹിക്കുന്ന കോഴിക്കോട് സിറ്റി എഇഒ തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നത്. ഡിഡിഇയ്ക്ക് കൈമാറിയ റിപ്പോർട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് കൈമാറും.
കോഴിക്കോട് മെഡിക്കല്‍ കോളജ് ക്യാമ്പസ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കാണ് സ്കൂൾ ഹെഡ്മാസ്റ്റര്‍ എസ്എഫ്ഐ നേതാക്കള്‍ ആവശ്യപ്പെട്ടത് പ്രകാരം അവധി നല്‍കിയത്. അനുമതിയില്ലാതെ സ്‌കൂളിന് പ്രധാന അധ്യാപകന്‍ അവധി നല്‍കിയത് വലിയ വാർത്തയായിരുന്നു. സംഭവത്തിനെ തുടർന്ന് നേരത്തെ ഹെഡ് മാസ്റ്റര്‍ പറഞ്ഞത് കെഎസ്‍യു പ്രവര്‍ത്തകര്‍ നടത്തിയ പഠിപ്പ് മുടക്കല്‍ സമരത്തില്‍ സ്കൂളിന് അവധി നല്‍കാതതിനെത്തുടര്‍ന്ന് സമരക്കാര്‍ ബലമായി മണിയടിച്ച സംഭവമുണ്ടായിരുന്നുവെന്നും അന്ന് പോലീസില്‍ പരാതിപ്പെട്ടപ്പോള്‍ ഇതൊക്കെ പ്രശ്നമാക്കണോ എന്നായിരുന്നു പ്രതികരണമെന്നും അതുകൊണ്ടാണ് കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് പോകാതിരുന്നതെന്നും ആയിരുന്നു നൽകിയിരുന്ന വിശദീകരണം.
അവധി നൽകിയ സംഭവം വലിയ രീതിയിൽ വാർത്തയായതിന് പിന്നെലെയാണ് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഡിഇഓയോട് വിശദമായ റിപ്പോര്‍ട്ട് തേടിയത്.
STORY HIGHLIGHT: sfi school holiday