കുന്നംകുളം മങ്ങാട് സ്വദേശിയായ യുവ സന്യാസിയെ തെലങ്കാനയില്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. മലയാളി യുവസന്യാസി ശ്രീബിന്‍ എന്ന ബ്രഹ്‌മാനന്ദ ഗിരിയെയാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സന്യാസം സ്വീകരിച്ച് നേപ്പാളില്‍ ആശ്രമത്തില്‍ കഴിയുകയായിരുന്നു.
നേപ്പാളില്‍ നിന്നും കേരളത്തിലേക്ക് വരുന്ന വഴിയില്‍ തെലങ്കാനയിലെ ഖമ്മം സ്റ്റേഷനടുത്ത് റെയില്‍വേ ട്രക്കിലാണ് ശ്രീബിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തിന് വിളിച്ച അവസാന കോളില്‍ തന്റെ ജീവന് അപകടമുണ്ടെന്ന് ബ്രഹ്‌മാനന്ദ ഗിരി പറഞ്ഞിരുന്നു . ബ്രഹ്‌മാനന്ദ ഗിരിയുടെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് റെയില്‍വേ പോലീസിനും കുന്നംകുളം പോലീസിനും പരാതി നല്‍കിയിട്ടുണ്ട്.
story highlight: young monk found dead