സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാലിൻറെ പുത്തൻ ലുക്ക്. കറുത്ത മുണ്ടും ഷർട്ടുമിട്ട മോഹൻലാലിൻ്റെ ചിത്രങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിലെ ഇപ്പോഴത്തെ ചർച്ചാ വിഷയം. തനി നടൻ ലുക്കിൽ ലാലേട്ടനെ കാണാൻ കിടിലനാണ്. ലാലേട്ടന്റെ ഓഫ് സ്ക്രീൻ ചിത്രങ്ങൾ അധികം വൈകാതെ ആരാധകർ ഏറ്റെടുത്തു.
Murugaaa 🔥🥵 pic.twitter.com/bVlBdF2Y93
— AB George (@AbGeorge_) July 2, 2025
മോഹൻലാലിൻ്റെ ഏത് സിനിമയ്ക്ക് വേണ്ടിയുള്ള ലുക്കാണെന്ന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല. ‘ഭഭബ’ എന്ന സിനിമയിൽ മോഹൻലാൽ കാമിയോ റോളിൽ എത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ സിനിമയിലേക്ക് വേണ്ടിയുള്ള ലുക്ക് ആണ് ഇതെന്ന് കമന്റുകൾ ഉയരുന്നുണ്ട്. അതേസമയം, മഹേഷ് നാരായണൻ ഒരുക്കുന്ന ബിഗ് ബജറ്റ് മമ്മൂട്ടി – മോഹൻലാൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ എടപ്പാളിൽ നടക്കുകയാണ്. മോഹൻലാൽ ഉൾപ്പെടുന്ന ഫൈറ്റ് രംഗങ്ങളാണ് ഇപ്പോൾ അവിടെ ചിത്രീകരിക്കുന്നത്. ഈ സിനിമയിൽ നിന്നുള്ള ചിത്രങ്ങളാണ് ഇതെന്നാണ് ഒരു വിഭാഗം ആരാധകർ പറയുന്നത്.
മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസിന്റെ പുതിയ സീസൺ ഉടൻ ആരംഭിക്കാൻ ഒരുങ്ങുകയാണ്. ഇതിന്റെ പ്രോമോ ഷൂട്ടിനായുള്ള ചിത്രങ്ങളാണ് ഇതെന്നും സോഷ്യൽ മീഡിയയിൽ പലരും കുറിക്കുന്നുണ്ട്. പടം ഏതായാലും മോഹന്‍ലാല്‍-മുണ്ട് കോംബോ ഓണ്‍ സ്ക്രീനില്‍ കണ്ടാല്‍ മതിയെന്നാണ് എല്ലാ ഫാന്‍സും ഒരേ സ്വരത്തില്‍ പറയുന്നത്.
സത്യൻ അന്തിക്കാട് ഒരുക്കുന്ന ഹൃദയപൂർവ്വം ആണ് ഇനി പുറത്തിറങ്ങാനുള്ള മോഹൻലാൽ സിനിമ. വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന സിനിമയാണ് ഹൃദയപൂർവ്വം. ആഗസ്റ്റ് 28 ന് ഓണം റിലീസായി ഹൃദയപൂര്‍വ്വം തിയേറ്ററിലെത്തും. ‘ഹൃദയപൂര്‍വ്വം ഒരു ഫീല്‍ ഗുഡ് സിനിമയായിരിക്കും. എന്നാല്‍ സത്യേട്ടന്റെ സാധാരണ സിനിമകളില്‍ നിന്നൊക്കെ മാറിയ ഒരു കഥയാണ്. അതിനുവേണ്ടി കാത്തിരിക്കാം’ എന്നാണ് സിനിമയെക്കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞത്.