മകനെടുത്ത വായ്പയുടെ പലിശ അടവ് മുടങ്ങിയതിനെ തുടർന്ന് 71 വയസ്സുകാരനെ തട്ടിക്കൊണ്ടു പോയി വിരലുകൾ മുറിച്ച സംഘത്തിലെ അഞ്ചുപേരെ അറസ്റ്റ് ചെയ്തു. കടലൂർ സ്വദേശി നടരാജനാണ് ആക്രമണത്തിന് ഇരയായത്.
നടരാജന്റെ മകൻ മണികണ്ഠൻ ചിദംബരത്ത് നടത്തുന്ന പലചരക്ക് മൊത്തക്കച്ചവട സ്ഥാപനത്തിന്റെ വികസനത്തിനായി സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്ന് 6 ലക്ഷം രൂപ വായ്പയെടുത്തിരുന്നതായി പൊലീസ് പറഞ്ഞു. പലിശ അടയ്ക്കാത്തതുമായി ബന്ധപ്പെട്ടാണ് പിതാവിനെ തട്ടിക്കൊണ്ടു പോയത്.