ചുമലിൽ കലപ്പയുമായി നിലം ഉഴുവുന്ന കർഷകന്‍റെ ദൃശ്യങ്ങൾ വൈറലാകുന്നു. രണ്ടേക്കറോളോളം കൃഷി ഭൂമിയിലാണ് 65 വയസ് പ്രായമായ കർഷകൻ ചുമലിൽ കലപ്പയേന്തി പണിയെടുക്കുന്നത്. മഹരാഷ്ട്രയിലാണ് സംഭവം.
ലാത്തൂർ ജില്ലയിൽ നിന്നുള്ള കാഴ്ചയാണ്. 65 വയസ്സാണ് കർഷകനായ അംബാ ദാസ് ഗോവിന്ദ് പവാറിന്‍റെ പ്രായം. 2 ഏക്കറിലധികമുള്ള വരണ്ട കൃഷിഭൂമിയിൽ ഭാര്യയുമായി വർഷങ്ങളായി കാലപ്പ ചുമലിലേന്തിയാണ് നിലം ഉഴുന്നത്.
കാളകളോ ട്രാക്ടർ വാടകയ്ക്കെടുക്കുന്നതിനോ ദിവസേന 2500 രൂപ ചെലവാണ്. പണമില്ലാത്തതിനാൽ കഴിഞ്ഞ എട്ടു വർഷക്കാലമായി ഇത് തുടരുന്നു. വിത്ത്, വളം എന്നിവയ്യുടെ വില വർധിച്ചതും, കേന്ദ്ര സർക്കാർ കർഷക വായ്പകൾ അനുവദിക്കാത്തതും സാമ്പത്തിക ഞെരുക്കത്തിന്റെ ആക്കംകൂട്ടി.
കാർഷിക മേഖലയെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റുമെന്ന് പൊള്ള വാഗ്ദാനം നൽകി അധികാരത്തിലേറിയ എൻഡിഎ സർക്കാർ വിളകൾക്ക് മിനിമം താങ്ങുവില ഉറപ്പാക്കുക ഉൾപ്പെടെയുള്ള കർഷകരുടെ ആവശ്യങ്ങൾ പാടെ അവഗണിച്ചു.
content highlight: Viral video