ചപ്പാത്തിക്കൊപ്പം നിരവധി വെജിറ്റബിൾ കറികൾ കഴിക്കാറുണ്ടെങ്കിലും ഇവയിൽ നിന്നും ഏറെ വ്യത്യസ്തമായ ഒന്നാണ് തക്കാളി ഫ്രൈ.അതെങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.
ചേരുവകൾ
തക്കാളി – 4 എണ്ണം
സവാള – 4 എണ്ണം
വെളുത്തുള്ളി – 4 എണ്ണം
എണ്ണ – 1 ടേബിൾ സ്പൂൺ
കാശ്മീരി മുളകുപൊടി – 1 ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
കടുക് – 1/2 ടീസ്പൂൺ
പച്ചമുളക് – 3
കറിവേപ്പില- ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ആദ്യമായി ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കുക.ശേഷം കടുക് പൊട്ടിച്ച് വെളുത്തുള്ളി ചേർക്കാം. ഇനി പച്ചമുളക്, സവാള എന്നിവ ചേർക്കാം. ഇനി ഇതിലേക്ക് കറിവേപ്പില ചേർക്കാം. സവാള വഴന്നു വന്നതിന് ശേഷമാണ് തക്കാളി ചേർക്കേണ്ടത്. ഇനി ഉപ്പ് ചേർത്ത് കുറച്ച് വെള്ളം ഒഴിച്ച് അഞ്ചു മിനിറ്റ് അടച്ചു വയ്ക്കണം. ഇപ്പോൾ ആവശ്യമെങ്കിൽ നിങ്ങൾക്ക് ഒരു ടേബിൾസ്പൂൺ ടൊമാറ്റോ സോസ് ഒഴിച്ച് ഇളക്കാവുന്നതാണ്. ഇതോടെ ടൊമാറ്റോ ഫ്രൈ തയാർ.