കോട്ടയം മെഡിക്കൽ കോളേജിൽ ശുചിമുറി തകർന്നുവീണുണ്ടായ അപകടത്തിൽ മരണപ്പെട്ട ബിന്ദുവിന്റെ അപ്രതീക്ഷ മരണത്തിൽ ഞെട്ടി കുടുംബം. മകൾ നവമിയുടെ ന്യൂറോസർജറിക്കായാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തലയോലപ്പറമ്പ് സ്വദേശികളായ വിശ്രുതനും ഭാര്യ ബിന്ദുവും എത്തിയത്.
വെന്തുരുകുകയാണ്,ഒന്നും പറയാനില്ല ഭാര്യയെ നഷ്ടപ്പെട്ടു എന്നായിരുന്നു ഭർത്താവ് വിശ്രുതന്റെ പ്രതികരണം. അമ്മ പോകല്ലേയെന്നുമാത്രമായിരുന്നു തന്റെ പ്രാർത്ഥനയെന്ന് മകൻ നവനീത് പറഞ്ഞു. മകളുടെ ചികിത്സ കഴിഞ്ഞ് ഭേദമായ ശേഷം തിരികെ മടങ്ങാമെന്നായിരുന്നു താരുമാനം.
രാവിലെ കുളിക്കാനായാണ് ബിന്ദു കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ശുചിമുറിയിലേക്ക് പോയത്. കെട്ടിടം തകർന്നതിന് പിന്നാലെ ബിന്ദുവിനെ കാണാനില്ലെന്ന് പറഞ്ഞ് ഭർത്താവ് പരാതി നൽകിയിരുന്നു. 13, 14 വാർഡിലുള്ളവർ 14-ാം വാർഡിലാണ് പ്രാഥമിക കൃത്യങ്ങൾക്കായി പോകുന്നത് 13-ാം വാർഡിലാണ് ബിന്ദു പോയതെന്നും ബന്ധുക്കൾ പറഞ്ഞിരുന്നു. തിരച്ചിൽ നടത്തിയിട്ടും ബിധുവിനെ കാണാതെ വന്നതോടെയാണ് ബന്ധുക്കൾ പരാതിയുമായി എത്തിയത്. രണ്ട് മണിക്കൂറോളം കെട്ടിടാവശിഷ്ടത്തിൽ കുടുങ്ങിക്കിടക്കുകയായിരുന്നു ബിന്ദു.
STORY HIGHLIGHT: Bindus family