ചേരുവകൾ
ചിക്കൻ 200 ഗ്രാം ചെറിയ കഷണങ്ങളാക്കിയത്, വെളിച്ചെണ്ണ 2 ടേബിൾ സ്പൂൺ, ജീരകം കാൽ ടീസ്പൂൺ, വെളുത്തുള്ളി 3 അല്ലി, ഇഞ്ചി ചെറിയ കഷണം, ഉള്ളി 5എണ്ണം അരിഞ്ഞത്, പച്ചമുളക് 3 എണ്ണം ചെറുതായി അരിഞ്ഞത്, കറിവേപ്പില ആവശ്യത്തിന്, കുരുമുളക് ചതച്ചത് അര ടീസ്പൂൺ, മഞ്ഞൾപൊടി ഒരു നുള്ള്, ഉപ്പു പാകത്തിന്, കായം ആവശ്യത്തിന്, മല്ലിയില ഒരു ടീസ്പൂൺ, കുരുമുളകുപൊടി അര ടീസ്പൂൺ.
തയാറാക്കുന്ന വിധം:- മൺപാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി ജീരകം മുതൽ കറിവേപ്പില വരെയുള്ളവ ഇട്ട് വഴറ്റുക. ശേഷം കുരുമുളക്, മഞ്ഞൾപൊടി എന്നിവയിട്ടിളക്കി ചിക്കനും ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് വേവിക്കണം. അതുകഴിഞ്ഞ് കായവും മല്ലിയിലയും ചേർക്കുക. ചാറു കട്ടിയാകുന്നതുവരെ തിളപ്പിച്ച്. കുരുമുളകുപൊടി ഇട്ട് നന്നായി ഇളക്കി തീ അണയ്ക്കാം.