ചേരുവകൾ
വെണ്ടയ്ക്ക 300 ഗ്രാം, ഉരുളക്കിഴങ്ങ് 150 ഗ്രാം, വെളിച്ചെണ്ണ 2 ടേബിൾ സ്പൂൺ, കടുക് 3 ഗ്രാം, തേങ്ങാക്കൊത്ത് 50ഗ്രാം, ഉണക്കമുളക് 5 എണ്ണം, ഉള്ളി 30 ഗ്രാം, സവാള 100 ഗ്രാം, പച്ചമുളക് 4 എണ്ണം, കാന്താരിമുളക് 5 എണ്ണം, കറിവേപ്പില ഒരു തണ്ട്, വെളുത്തുള്ളി 5 ഗ്രാം, മഞ്ഞൾപൊടി ഒരുനുള്ള്, കശ്മീരി മുളകുപൊടി ഒന്നര ടീസ്പൂൺ, മുളകുപൊടി ഒരു ടീ സ്പൂൺ, ഉപ്പു പാകത്തിന്.
തയാറാക്കുന്ന വിധം:- പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുകു പൊട്ടിച്ചു തേങ്ങാക്കൊത്തും ഉണക്കമുളകും ഇട്ട് വഴറ്റുക. ശേഷം ഉള്ളി മുതൽ കറിവേപ്പില വരെയുള്ളവ ഇട്ടിളക്കിയശേഷം ചെറുതായി അരിഞ്ഞ വെളുത്തുള്ളി ഇട്ട് മൂപ്പിക്കണം. ശേഷം മഞ്ഞൾപൊടി, മുളകുപൊടി, കശ്മീരി മുളകുപൊടി എന്നിവയിട്ടു വഴറ്റി നീളത്തിൽ അരിഞ്ഞ ഉരുളക്കിഴങ്ങും ഉപ്പും ഇട്ട് യോജിപ്പിച്ച് ചെറു തീയിൽ അടച്ചു വച്ചു വേവിക്കുക, പകുതി വേവാകുമ്പോൾ നീളത്തിൽ അരിഞ്ഞ വെണ്ടയ്ക്ക ചേർത്തിളക്കി അടച്ചു വച്ചു വേവിച്ചു വാങ്ങാം.