ചേരുവകൾ
ചെറിയ തരം മീൻ കാൽ കിലോ, ഇടത്തരം പച്ചമാങ്ങ ഒരെണ്ണം കഷണങ്ങളാക്കിയത്, ഉള്ളി കഷണങ്ങളാക്കിയത് 50 ്രഗാം, ഇഞ്ചി വലിയ കഷണം കഷണങ്ങളാക്കിയത്, വെളുത്തുള്ളി ഒരെണ്ണം കഷണങ്ങളാക്കിയത്, പച്ചമുളക് 3 എണ്ണം മൂന്നായി മുറിച്ചത്, കറിവേപ്പില കുറച്ച്, തേങ്ങ ചിരകിയത് 100 ഗ്രാം, കുരുമുളകുപൊടി അര ടീസ്പൂൺ, മുളകുപൊടി കാൽ ടീസ്പൂൺ, മഞ്ഞൾപൊടി അര ടീസ്പൂൺ, വെളിച്ചെണ്ണ2 ടേബിൾസ്പൂൺ, കടുക് കാൽ ടീസ്പൂൺ, ഉപ്പു പാകത്തിന്, വെളിച്ചെണ്ണ ഒരു ടീസ്പൂൺ.
തയാറാക്കുന്ന വിധം – മിക്സിയിൽ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചതച്ചെടുക്കുക. തേങ്ങയിലേക്കു കുരുമുളകുപൊടി, മുളകുപൊടി, മഞ്ഞൾപൊടി എന്നിവ ചേർത്ത് നന്നായി ചതച്ചെടുക്കണം. മൺചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് ഇട്ട് പൊട്ടി വരുമ്പോൾ, ചതച്ചെടുത്ത ആദ്യ ചേരുവ ചേർത്ത് 2 മിനിറ്റ് വഴറ്റണം. പിന്നെ തേങ്ങാക്കൂട്ടു ചേർത്ത് ഒരു മിനിറ്റ് വഴറ്റുക. ശേഷം ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് തിളച്ചു വരുമ്പോൾ, പച്ചമാങ്ങ ഇട്ട് നന്നായി ഇളക്കി മീനും ചേർത്തു വേവിച്ചു വാങ്ങുക.പാത്രത്തിൽ ഒരു ടീസ്പൂൺ എണ്ണ ഒഴിച്ച്, കറിവേപ്പില ചേർത്ത് വിരൽ കൊണ്ട് നന്നായി ഉടയ്ക്കുക. കറി പകർത്തിയ ശേഷം അലങ്കരിക്കാം.