അവശ്യമായ ചേരുവകൾ :
പൂരിയ്ക്ക്:
• മൈദ – 1 കപ്പ്
• മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
• ഉപ്പ് – അല്പം
• എണ്ണ – 2 ടേബിൾസ്പൂൺ
• വെള്ളം – ആവശ്യത്തിന്
• നെയ് – വിതറാൻ
ഫില്ലിങ്ങിന് :
• കടലപ്പരിപ്പ് – 1 കപ്പ്
• ശർക്കര – 3/4 കപ്പ് (സ്വാദനുസരണം കുറച്ച് കൂട്ടാം)
• ഏലയ്ക്കാ പൊടി – 1/2 ടീസ്പൂൺ
• ഗ്രേറ്റുചെയ്ത തേങ്ങ – 2 ടേബിൾസ്പൂൺ (ഓപ്ഷണൽ )
തയ്യാറാക്കുന്ന വിധം:
1. പൂരി മാവ് തയ്യാറാക്കൽ:
1. മൈദ, മഞ്ഞൾപ്പൊടി, ഉപ്പ് ഒക്കെ ചേർത്ത് നന്നായി മിക്സ് ചെയ്ത് കുറച്ച് വെള്ളം ചേർത്ത് മൃദുവായ മാവ് കുഴച്ചെടുക്കുക.
2. ഇതിലേക്ക് എണ്ണ ചേർത്ത് 2-3 മണിക്കൂർ കവർ ചെയ്ത് വയ്ക്കുക.
2. ഫില്ലിംഗ് മിക്സ് റെഡിയാക്കാം :
1. കടലപ്പരിപ്പ് വേവിച്ച് നന്നായി അരച്ച് മാറ്റിവെക്കുക.
2. ശർക്കര കുറച്ചു വെള്ളത്തിൽ ഉരുക്കുക .വേവിച്ച പരിപ്പ്, ശർക്കര പാനി ചേർത്ത് ചെറു തീയിൽ ഇളക്കി പാകം ചെയ്യുക.
3.ശർക്കര പാനി വറ്റിച്ചെടുത്ത ശേഷം ഏലയ്ക്കാപൊടിയും തേങ്ങയും ചേർത്ത് ഇളക്കുക.
4. തണുത്തതിനു ശേഷം ചെറിയ ഉരുണ്ടകളായി രൂപപ്പെടുത്തുക.
3. ബോളി ഉണ്ടാക്കൽ:
1. മൈദ മാവിൽ നിന്ന് ചെറിയ ഉരുളകൾ എടുക്കുക.
2. ഓരോ ഉരുളയും കൈ കൊണ്ട് പതുക്കെ ഒന്ന് പരത്തി അതിന്റെ ഉള്ളിൽ കടലപ്പരിപ്പ് മിക്സ് ഉരുള വെക്കുക.
3. ഇനി ഇത് പതുക്കെ ആ ഫില്ലിംഗ് ഒന്നും പുറത്തു പോവാതെ പരത്തുക.
4. ചൂടാക്കിയ തവയിൽ നെയ്യിൽ വെച്ച് ഇരു വശവും പൊങ്ങി വരുന്നത് വരെ ചുടുക.