ചേരുവകൾ :
ചെമ്മീൻ -1 കിലോ ഗ്രാം
സവാള -3 എണ്ണം (ചെറുതായി അരിഞ്ഞത്)
ഇഞ്ചി -1 ഇഞ്ച് വലുപ്പമുള്ള കഷ്ണം
വെളുത്തുള്ളി -10അല്ലി
തക്കാളി -1 എണ്ണം
ഉപ്പ്
മഞ്ഞൾ പൊടി -3/4 ടീസ്പൂൺ
മുളക് പൊടി-1 ടീസ്പൂൺ
കാശ്മീരി മുളക് പൊടി -11/2 ടീസ്പൂൺ
പെരും ജീരകം പൊടി -1/2 ടീസ്പൂൺ
കുരുമുളക് പൊടി -3/4 ടീസ്പൂൺ
വെളിച്ചെണ്ണ -2 ടേബിൾ സ്പൂൺ
കറിവേപ്പില -2 തണ്ട്
തയ്യാറാക്കുന്ന വിധം
1. തൊലി കളഞ്ഞു കഴുകി വൃത്തിയാക്കിയ ചെമ്മീനിലെക്ക് ഉപ്പ് ,മഞ്ഞൾ പൊടി ,സാധാരണ മുളക് പൊടി എന്നിവ ചേർത്തു മിക്സ് ചെയ്ത് 1/2 മണിക്കൂർ മാറ്റി വെക്കുക.
2. ഒരു പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് സവാള ചെറുതായി അരിഞ്ഞതും പാകത്തിന് ഉപ്പും ഇഞ്ചി വെളുത്തുള്ളി ചതച്ചതും ചേർത്തു നന്നായി വഴറ്റുക.
3. സവാള നന്നായി വഴറ്റിയെടുത്തു എണ്ണ തെളിഞ്ഞു വന്ന ശേഷം തക്കാളി അരിഞ്ഞത് ചേർത്തു തക്കാളി ഉടഞ്ഞു വരുന്നത് വരെ വഴറ്റുക.
4. ഇനി ഇതിലേക്ക് മഞ്ഞൾ പൊടി , കാശ്മീരി മുളക് പൊടി ,പെരും ജീരകം പൊടിയും ചേർത്തു വഴറ്റുക.
5, മസാലയുടെ പച്ചമണം മാറി വന്ന ശേഷം ഇതിലേക്ക് ചെമ്മീൻ ചേർത്തു ഇളക്കി അടച്ചു വെച്ച് വേവിക്കുക.
5. ഇതിൽ നിന്നും തന്നെ വെള്ളം ഇറങ്ങി വരും..ചെമ്മീൻ വെന്തു ആ വെള്ളമൊക്കെ വറ്റി വന്ന ശേഷം കറിവേപ്പിലയും കുരുമുളക് പൊടിയും ചേർത്തു തീ ഓഫ് ചെയ്യാം.
കിടിലൻ ചെമ്മീൻ റോസ്റ്റ് റെഡി..