ചേരുവകൾ
റവ -1 കപ്പ്
ഗോതമ്പ് പൊടി -1/2 കപ്പ്
ശർക്കര -150 ഗ്രാം
വെള്ളം ആവശ്യത്തിന്
തേങ്ങ ചിരവിയത് -1/4 കപ്പ്
ഉപ്പ് -2 നുള്ള്
സോഡാ പൊടി-1 നുള്ള്
വെളിച്ചെണ്ണ /നെയ്യ് – പൊരിക്കാൻ
തയ്യാറാക്കുന്ന വിധം
1. ശർക്കരയിലേക്ക് 1/2 കപ്പ് വെള്ളം ഒഴിച്ചു ഉരുക്കിയെടുക്കുക.
2. മിക്സിയുടെ ജാറിലേക്ക് റവയും ഗോതമ്പ് പൊടിയും ഉപ്പും ഇട്ട് പൊടിച്ചെടുത്തു ഒരു ബൗളിലേക്ക് മാറ്റുക.
3. ഇതിലേക്ക് ചൂടാറിയ ശർക്കര പാനിയും ആവശ്യത്തിന് വെള്ളവും ചേർത്തു ഒട്ടും കട്ടകളൊന്നും ഇല്ലാതെ മിക്സ് ചെയ്യുക.
4. തേങ്ങയും ഉപ്പും സോഡാ പൊടിയും ചേർത്തു നന്നായി മിക്സ് ചെയ്ത് പത്തോ പതിനഞ്ചോ മിനുട്ട് മാറ്റി വെക്കുക.
5. റെസ്റ്റ് ചെയ്യാൻ വെക്കുന്ന സമയത്തു റവ കുതിർന്നു മാവ് കട്ടിയായിട്ടുണ്ടെങ്കിൽ ആവശ്യത്തിന് വെള്ളമൊഴിച്ചു മിക്സ് ചെയ്യുക.
6. ഉണ്ണിയപ്പ ചട്ടിയിൽ നെയ്യോ വെളിച്ചെണ്ണയോ ഒഴിച്ചു കുഴിയുടെ ഒരു മുക്കാൽ ഭാഗം മാവ് ഒഴിച്ചു ചെറിയ തീയിൽ വേവിച്ചെടുക്കുക.ഒരു സൈഡ് റെഡിയായി വരുമ്പോൾ തിരിച്ചിട്ട് മറ്റേ സൈഡും വേവിച്ചെടുക്കാം.