ചേരുവകൾ
ചക്കക്കുരു -30 എണ്ണം
സവാള -1 എണ്ണം
പച്ചമുളക് -3 എണ്ണം
കറിവേപ്പില -2 തണ്ട്
ഉപ്പ് – പാകത്തിന്
അരിപ്പൊടി -2 ടേബിൾ സ്പൂൺ
കടലമാവ് -3 ടേബിൾ സ്പൂൺ
കാശ്മീരി മുളക് പൊടി -1 ടീസ്പൂൺ
കായപ്പൊടി -1/4 ടീസ്പൂൺ
വെള്ളം ആവശ്യത്തിന്
ഇഞ്ചി വെളുത്തുള്ളി ചതച്ചത് -1 ടീസ്പൂൺ
എണ്ണ പൊരിക്കാൻ
തയ്യാറാക്കുന്ന വിധം
1. ചക്കക്കുരു കുക്കറിലേക്കിട്ട് ഉപ്പും ആവശ്യത്തിന് വെള്ളവും ചേർത്തു 2 വിസിൽ വരുന്നത് വരെ വേവിച്ചെടുക്കുക.
2. വേവിച്ച ചക്കക്കുരുവിന്റെ തൊലി കളയുക ,ബ്രൗൺ കളർ തൊലി കളയേണ്ട. എന്നിട്ട് ഇത് മിക്സിയുടെ ജാറിലിട്ട് പൊടിച്ചെടുക്കുക,ഫൈൻ പൗഡർ ആവേണ്ട.
3. ഇനി ഇത് ഒരു ബൗളിലേക്കിട്ട് ഇതിലേക്ക് ചെറുതായി അരിഞ്ഞ സവാള ,പച്ചമുളക് ,കറിവേപ്പില ,അരിപ്പൊടി ,കടലമാവ് ,മുളക് പൊടി ,കായപ്പൊടി ,ഇഞ്ചി വെളുത്തുള്ളി ചതച്ചത് ഇവയെല്ലാം ചേർത്തു കുഴച്ചെടുത്ത ശേഷം ആവശ്യത്തിന് വെള്ളം ചേർത്തു കുഴച്ചെടുക്കുക.
4. ഇനി ഇതിൽ നിന്നും കുറേശെ എടുത്ത് നല്ല ചൂടായ എണ്ണയിലേക്കിട്ട് ഫ്രൈ ചെയ്തെടുക്കുക.