ഹിമാചൽ പ്രദേശിൽ ഉണ്ടായ മഴക്കെടുതിയിൽ ദുഃഖം അറിയിച്ച് മാണ്ഡി എംപി കങ്കണ റണാവത്ത്. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലേക്കുള്ള സന്ദർശനം നിർത്താൻ ജയറാം താക്കൂർ തന്നോട് ഉപദേശിച്ചതായും കങ്കണ റണാവത്ത് സോഷ്യൽ മീഡിയ പങ്കുവെച്ചു.
ഹിമാചലിൽ എല്ലാ വർഷവും വൻതോതിലുള്ള വെള്ളപ്പൊക്ക നാശം കാണുന്നത് ഹൃദയഭേദകമാണ്. സെറാജിലെയും മാണ്ഡിയിലെയും മറ്റ് പ്രദേശങ്ങളിലെയും വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലേക്ക് ഞാൻ എത്തിച്ചേരാൻ ശ്രമിച്ചു, പക്ഷേ ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് ശ്രീ ജയറാം താക്കൂറിന്റെ ഉപദേശപ്രകാരം, കണക്റ്റിവിറ്റി പുനഃസ്ഥാപിക്കപ്പെടുന്നതുവരെ കാത്തിരിക്കാൻ തന്നോട് ആവശ്യപ്പെട്ടു- കങ്കണ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.