ചേരുവകൾ
1. റവ – 1 കപ്പ്
2. പഞ്ചസാര – 1/2 കപ്പ്
3. പാൽ – 1 കപ്പ്
4. വെള്ളം – 1/4 കപ്പ്
5. ഏലക്കപ്പൊടി – 1/2 ടീസ്പൂൺ
6. നെയ്യ് – 1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
1. ആദ്യം മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് റവയും, പഞ്ചസാരയും ചേർത്ത് നന്നായി പൊടിച്ചെടുക്കാം.
2. ഇനി അതിന്റെ കൂടെ തന്നെ പാലും, വെള്ളവും, ഏലക്കപ്പൊടി കൂടി ചേർത്ത് ഒന്നൂടെ നന്നായി മിക്സിയിൽ അടിച്ചെടുക്കാം
3. ഇനി ഈ മിക്സ് ഒരു നെയ്യ് തടവിയ പരന്ന പാത്രത്തിലേക്ക് ഒഴിച്ച് ആവിയിൽ ഒരു 20 മിനിറ്റ് വേവിച്ചെടുക്കാം.
4. തണുത്തതിന് ശേഷം കട്ട് ചെയ്ത് കഴിക്കാം