മാതാവിനെയും സഹോദരിയെ അധിക്ഷേപിച്ച് വീണ്ടും പോസ്റ്റുമായി ഗ്രീൻ ഹൗസ് ചാനലുടമ രോഹിത്ത് രംഗത്ത്. അനിയത്തിയെ നിർത്തിക്കൊണ്ട് ചേട്ടൻ കല്യാണം കഴിക്കരുത് എന്ന അമ്മ പറഞ്ഞെന്നും ആണുങ്ങൾക്ക് കല്യാണപ്രായം എന്നൊന്നുമില്ല, ആണുങ്ങൾ എപ്പോഴാണ് സ്വന്തമായി ഒരു ജീവിതം കെട്ടിപ്പടുക്കേണ്ടതെന്നും രോഹിത്ത് ചോദിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു പ്രതികരണം. ഭാര്യക്കൊപ്പമുള്ള വിവാഹ ചിത്രങ്ങളും പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്.
കുറിപ്പിന്റെ പൂർണരൂപം;
അനിയത്തിയെ നിർത്തിക്കൊണ്ട് ചേട്ടൻ കല്യാണം കഴിക്കരുത്.
എന്റെ കല്യാണത്തിന് എന്റെ അമ്മയുടെ പക്കൽനിന്നും ഞാൻ ഒരുപാട് കേട്ട ഒരു ഡയലോഗ് ആണിത്.
ആണുങ്ങൾക്ക് കല്യാണപ്രായം എന്നൊന്നുമില്ല.
അനിയത്തിയെ കെട്ടിക്കണം, വീടുവെക്കണം, കുടുംബംനോക്കണം, അനിയത്തിയുടെ പേറെടുക്കണം, അളിയനെ തീറ്റണം…
ഇതൊക്കെ കഴിഞ്ഞിട്ട് പിന്നെ ആണുങ്ങൾ എപ്പോഴാണ് സ്വന്തമായി ഒരു ജീവിതം കെട്ടിപ്പടുക്കേണ്ടത്
മൂക്കിൽപ്പല്ലും വന്ന് നടുവുമൊടിഞ്ഞ് ചാവാറാവുമ്പോൾ എന്തിനാണ് കല്യാണം, ആ സമയത്ത് വേണ്ടത് ആശുപത്രിയും ഹോം നേഴ്‌സുമൊക്കെയല്ലേ
പുരുഷന് ആവതുള്ള പ്രായത്തിൽ അവനുവന്ന ആലോചനകളൊക്കെ മുടക്കിയിട്ട് അവന്റെ മധ്യവയസ്സിൽ കല്യാണം കഴിപ്പിക്കാൻ മുക്കറയിടുന്ന അമ്മമാരെയും പെങ്ങമ്മാരേയും കണ്ടിട്ടുണ്ടോ….
സത്യത്തിൽ അത് അവനോടുള്ള സ്‌നേഹംകൊണ്ടല്ല,
മറിച്ച് അവനെ പിഴിഞ്ഞ് അവന്റെ ചാറുമുഴുവനും എടുത്തിട്ട് ഇനി അവന്റെ വാർധക്യത്തിൽ അവനെ നോക്കാൻ സൗകര്യമില്ലാത്തതുകൊണ്ട് അവനെ ഒഴിവാക്കുന്ന കാഴ്ചയാണത്.
എന്തൊരു ലോകമാണല്ലേ പുരുഷനെ എല്ലാവര്ക്കും നന്നായിട്ട് മുതലാക്കാം, അവനത് തിരിച്ചറിഞ്ഞുവെന്ന് കണ്ടാൽ പിന്നെ victim card ആയി അവൻ ഭൂലോക പിഴയായി, ആജന്മ ശത്രുവായി
content highlight: Vlogger Rohith