അമിക്കസ് ക്യൂറി ചമഞ്ഞ് യമ്മി ലോഞ്ചിൽ
എത്തിയ അഭിഭാഷകനെ നൊടിനേരം കൊണ്ട് പൊളിച്ച് കയ്യിൽ കൊടുത്ത് ഡിജിറ്റൽ ക്രിയേറ്ററും ഇടത് സഹയാത്രികയുമായ ജോമോൾ ജോസഫ്.
ഇന്നലെ വൈകുന്നേരമാണ് സംഭവം നടക്കുന്നത്. 5.20 ആയപ്പോൾ റെസ്റ്റോറന്റിലേക്ക് എത്തി ഞാൻ ഹൈകോടതി നിയോഗിച്ച അമിക്കസ് ക്യൂറിയാണ്, നിങ്ങൾ ഇപ്പോൾ യമ്മീസിൽ നിന്നും എല്ലാവരെയും പുറത്തിറക്കി, യമ്മീസ് അടച്ച് പൂട്ടി താക്കോൽ എന്നെ ഏൽപ്പിക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇത് സംബന്ധിച്ചുള്ള കോർട്ട് ഓർഡർ ജോമോളും സംഘവും ആവശ്യപ്പെട്ടപ്പോൾ നിങ്ങൾ ഹൈ കോടതിയെ ചോദ്യം ചെയ്യുന്നോ എന്ന് ചോദിച്ച് ഇയാൾ ക്ഷുഭിതനായെന്നും പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ജോമോൾ ഇക്കാര്യം അറിയിച്ചത്. 5-6 മിനിറ്റ് സമയത്തെ വാഗ്വാദങ്ങൾക്ക് ശേഷം അയാൾക്ക് പിടിവീണു എന്ന് മനസ്സിലായപ്പോൾ അയാൾ യമ്മീസിൽ നിന്നും ഓടിരക്ഷപ്പെട്ടെന്നും അഡ്വ. ജേക്കബ് എന്നാണ് ഇയാളുടെ പേരെന്നും കുറിപ്പിൽ പറയുന്നു.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ….
അമിക്കസ് ക്യൂറി അകത്താകും !!
ഇന്നലെ വൈകുന്നേരം 5.20 ആയപ്പോൾ ഈ മനുഷ്യൻ Yummies Lounge ലേക്ക് കയറി വരുന്നു. മാനേജർ ആരാണെന്ന് ചോദിക്കുന്നു. ആദ്യം വിനു ആയിരുന്നു അയാളെ കണ്ടതും attend ചെയ്തതും, പിന്നാലെ ഞാനും അയാളുടെ അടുത്തേക്ക് എത്തി.
“ഞാൻ ഹൈകോടതി നിയോഗിച്ച അമിക്കസ് ക്യൂറിയാണ്, നിങ്ങൾ ഇപ്പോൾ യമ്മീസിൽ നിന്നും എല്ലാവരെയും പുറത്തിറക്കി, യമ്മീസ് അടച്ച് പൂട്ടി താക്കോൽ എന്നെ ഏൽപ്പിക്കണം. യമ്മീസിന്റെ ബോർഡും അഴിച്ചു മാറ്റി എല്ലാവരും ക്യാമ്പസ്സിൽ നിന്നും പുറത്ത് പോകണം” എന്ന് ആവശ്യപ്പെടുന്നു
“ഹൈകോടതി നിങ്ങളെ അമിക്കസ് ക്യൂറിയായി നിയമിച്ച ഉത്തരവിന്റെ കോപ്പിയും, നിങ്ങളുടെ ഐഡിപ്രൂഫും കാണിക്കൂ“ ഞങ്ങൾ അയാളോട് ആവശ്യപ്പെട്ടു.
അപ്പോൾ ”നിങ്ങൾ ഹൈ കോടതിയെ ചോദ്യം ചെയ്യുന്നോ?“ എന്നായി അയാൾ
5-6 മിനിറ്റ് സമയത്തെ വാഗ്വാദങ്ങൾക്ക് ശേഷം അയാൾക്ക് പിടിവീണു എന്ന് മനസ്സിലായപ്പോൾ അയാൾ യമ്മീസിൽ നിന്നും ഓടിരക്ഷപ്പെട്ടു. അന്വേഷിച്ചപ്പോൾ അഡ്വക്കറ്റ് ജേക്കബ് എന്നയാളാണ് അയാളെന്ന് മനസ്സിലായി. HD quality വീഡിയോ റെക്കർഡിങ് വിത്ത് വോയിസ് റെക്കോർഡിങ്ങും കൂടെയുള്ള CCTV ക്യാമറകൾക്ക് മുന്നിൽ നിന്നാണ് അയാൾ ഇതൊക്കെ കാട്ടി കൂട്ടിയതെന്ന് അയാൾ ചിന്തിച്ചില്ല.
എന്തായാലും കളമശ്ശേരി പോലീസിൽ പരാതി കൊടുത്തിട്ടുണ്ട്, കളമശ്ശേരി പോലീസ് അമിക്കസ് ക്യൂറിയെ ജയിലിലേക്ക് അയക്കും എന്ന് തോന്നുന്നു. ഹൈകോടതി രെജിസ്ട്രാർക്കും ബാർ കൗൺസിലിംനും കൂടെ പരാതി കൊടുക്കാൻ പോകുകയാണ് ഞങ്ങൾ. ഇനി അയാൾക്ക് അധിക ദിവസം വക്കീലായി പ്രാക്ടീസ് ചെയ്യാൻ കഴിയും എന്ന് തോന്നുന്നില്ല..
ഇവനെപോലുള്ള മണ്ടന്മാരെയൊക്കെ ഇത്രനാൾ കേസ് ഏൽപ്പിക്കേണ്ടി വന്ന പാവപ്പെട്ട മനുഷ്യരെ കുറിച്ചാലോചിക്കുമ്പോ ഹാ കഷ്ടം എന്നല്ലാതെ എന്ത് പറയാൻ !!
content highlight: Jomol Joseph