പതിനേഴു വയസ്സുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അച്ഛനടക്കം രണ്ടുപേർ അറസ്റ്റിൽ. പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതി മദ്യത്തിന് അടിമയായിരുന്നുവെന്ന് പൊലീസ് റിപ്പോർട്ടിൽ പറഞ്ഞു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പെൺകുട്ടിയെ വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രേവേശിപ്പിച്ചിരുന്നു. ഇവിടെ വെച്ച് നടത്തിയ പരിശോധനയിലാണ് പെൺകുട്ടി ഏകദേശം 8 മാസം ഗർഭിണിയാണെന്ന് ഡോക്ടർ കണ്ടെത്തിയത്.
ഇതുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മ വനിതാ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പിന്നീട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിലുമാണ് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നത് , പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്ന സമയം ആയിരുന്നു അച്ഛൻ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത് എന്നും പൊലീസ് റിപ്പോർട്ടുകൾ പറയുന്നു.
പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ, പോക്സോ നിയമപ്രകാരം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് പിതാവിന് പരിചയമുള്ള മറ്റൊരാളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.