നടന്‍ ജി.കൃഷ്ണകുമാറിന്റെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ദിയ കൃഷ്ണയ്ക്കും ഭര്‍ത്താവ് അശ്വിന്‍ ഗണേഷിനും കുഞ്ഞ് പിറന്നതിന്റെ സന്തോഷത്തിലാണ് കൃഷ്ണകുമാറിന്റെ കുടുംബം. ആശുപത്രിയിൽ നിന്നുമുള്ള വിവരങ്ങളെല്ലാം ദിയ തന്റേ യുട്യൂബ് ചാനലിൽ വഴി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ആയിരുന്നു ദിയ ഒരു ആൺ കുഞ്ഞിന് ജന്മം നൽകിയത്. ഇപ്പോഴിതാ ദിയ പങ്കുവെച്ച പുതിയ വ്ലോഗാണ് ആരാധകരുടെ മനം കവർന്നിരിക്കുന്നത്.
കുഞ്ഞാതിഥിയെ വരവേറ്റ എല്ലാ സുന്ദര നിമിഷങ്ങളും കൂട്ടിച്ചേർത്തുകൊണ്ടുള്ള നിമിഷങ്ങളാണ് ദിയ ആരാധകരുമായി പങ്കുവെച്ചത്. പ്രസവത്തിന് പോകുന്നതും പ്രസവിച്ച് കഴിഞ്ഞതും ഡെലിവറി റൂമിൽ നിന്നുള്ള കാര്യങ്ങളുമെല്ലാം ഇപ്പോൾ പുറത്തുവിട്ട പുതിയ വീഡിയോയിൽ ദിയ പങ്കുവച്ചിട്ടുണ്ട്. കുഞ്ഞിന്റെ പേരും വ്‌ളോഗിലൂടെ ദിയ അറിയിച്ചിട്ടുണ്ട്. നിയോം അശ്വിന്‍ കൃഷ്ണ എന്നാണ് ജനന റിപ്പോര്‍ട്ടില്‍ കുഞ്ഞിന്റെ പേരെഴുതിയത്. കുഞ്ഞിനെ വീട്ടില്‍ വിളിക്കുന്ന പേര് ഓമിയെന്നാണെന്ന് സിന്ധു കൃഷ്ണ വീഡിയോയില്‍ പറയുന്നത് കാണാം.
‘ഒരുരക്ഷയുമില്ല. ഓസി ഇത്രയും അടിപൊളിയായി പുഷ് ചെയ്യുമെന്ന് ഞാന്‍ വിചാരിച്ചതല്ല. പുള്ളിക്കാരി നാലേ നാല് പുഷ് ചെയ്ത് ടക് എന്ന് ഇറങ്ങി വന്നു വല്ലാത്ത ഫീല്‍ തന്നെ. ലൈഫിലെ ഏറ്റവും ബെസ്റ്റ് മൊമന്റ് ഞാന്‍ ഓസിയെ കല്യാണം കഴിച്ചത് തന്നെയാണ്. അത് കഴിഞ്ഞാണ് ഇത്. അച്ഛന്‍ എന്ന നിലയില്‍ എന്റെ ആദ്യദിവസമാണ്. ഓസി ജനിച്ച ദിവസത്തെ ആദ്യത്തെ, അച്ഛന്‍ എടുത്തു നില്‍ക്കുന്ന ഫോട്ടോ എനിക്ക് അയച്ചുതന്നിരുന്നു അതുപോലെ തന്നെയാണ് കുട്ടിയെ കാണാന്‍’, എന്നായിരുന്നു അശ്വിന്റെ പ്രതികരണം.
View this post on Instagram
അമ്മ കണ്ടുപിടിക്കുന്ന പേരാണ് കുഞ്ഞിന് ഇടുകയെന്ന് നേരത്തെ ദിയ വീഡിയോയിലൂടെ അറിയിച്ചിരുന്നു. പ്രസവസമയത്ത് പിതാവ് കൃഷ്മകുമാറും അമ്മ സിന്ധു കൃഷ്ണയും സഹോദരികളും ഭര്‍ത്താവ് അശ്വിനടക്കം ദിയയുടെ കുടുംബം കൂടെയുണ്ടായിരുന്നു. അശ്വിന്റെ മാതാപിതാക്കളും ദിയയുടെ അപ്പൂപ്പനും അമ്മൂമ്മയും പിന്നീട് കുഞ്ഞിനെ കാണാനെത്തി. പുതിയ വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് ദിയയ്ക്കും അശ്വിനും ആശംസകൾ അറിയിച്ച് രംഗത്ത് എത്തിയത്.
STORY HIGHLIGHT: diya krishna baby birth vlog