ആറന്മുള പള്ളിയോട സേവാ സംഘത്തിന്റെ സംയുക്ത പൊതുയോഗത്തിൽ ഈ വർഷത്തെ ഗ്രാൻറ്റ് വിതരണത്തിൻ്റെ ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവ്വഹിച്ചു. പാഞ്ചജന്യ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പള്ളിയോട സേവാസംഘം പ്രസിഡണ്ട് ശ്രീ കെ വി സാംബദേവൻ അധ്യക്ഷത വഹിച്ചു.
പള്ളിയോടങ്ങൾക്ക്അഡ്വാൻസ് ഗ്രാൻഡ് വിതരണത്തിൻ്റെ ആദ്യ തുകയുടെ ചെക്ക് കോറ്റാത്തൂർ പള്ളിയോടത്തിന് കൈമാറി. സാംസ്കാരിക വകുപ്പിൽ നിന്ന് പള്ളിയോട സേവാ സംഘത്തിന് കഴിഞ്ഞവർഷം നൽകിയ തുക ഈ വർഷം വർദ്ധിപ്പിക്കുന്ന കാര്യം പരിഗണനയിലാണന്നും മന്ത്രി യോഗത്തിൽ അറിയിച്ചു.
സാംസ്കാരിക നഗരങ്ങളെ അടുത്തറിയാനും പഠിക്കാനുമായി പമ്പയിലൂടെ ജലഗതാഗത ടൂറിസം പദ്ധതി മാന്നാർ മുതൽ ആറന്മുള വരെ നടത്താനുള്ള പഠനം നടത്തും. ഇതുമായി ബന്ധപ്പെട്ട് പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി എന്നും ഈ മന്ത്രിസഭാ കാലത്ത് നടപ്പാക്കാൻ ശ്രമിക്കുമെന്നും മന്ത്രി അറിയിച്ചു.
പള്ളിയോട പ്രതിനിധികൾ, കരനാഥൻ മാർ, സെക്രട്ടറി, ഖജാൻജി, ക്യാപ്റ്റൻ മാർ എന്നിവർ യോഗത്തിൽ എത്തിയിരുന്നു. ആറന്മുള വള്ളസദ്യ നടത്തിപ്പിനെപറ്റിയും, ഉതൃട്ടാതി ജലമേള നിർദ്ദേശങ്ങളും യോഗം വിലയിരുത്തി. പള്ളിയോടത്തിൽ എത്തുന്ന വരെ മുൻകാലങ്ങളിലെ പോലെ അപകട ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ജോയിൻ സെക്രട്ടറി അജയ് ഗോപിനാഥ്, വൈസ് പ്രസിഡണ്ട് കെ എസ് സുരേഷ്, ട്രഷറർ രമേഷ് മാലിന്മേൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ
ബി. കൃഷ്ണകുമാർ, കെ ആർ സന്തോഷ്, ടി കെ രവീന്ദ്രൻ നായർ, സുരേഷ് കുമാർ പുതുക്കുളങ്ങര, പാർത്ഥസാരഥി പിള്ള, മുരളി ജീ പിള്ള, അജി ആര്‍ നായർ, രഘുനാഥ് കോയിപ്പുറം, വിജയകുമാർ ചുങ്കത്തിൽ, ഡോക്ടർ സുരേഷ്, എം കെ ശശികുമാർ, അനൂപ് ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
STORY HIGHLIGHT: saji cherian