പാമ്പാടി: മാർത്തോമ്മാ യുവജനസഖ്യം വാഴൂർ സെന്ററിന്റെ 2025-26 വർഷത്തെ പ്രവർത്തനോദ്ഘാടനം നടത്തി. പാമ്പാടി സെഹിയോൻ മാർത്തോമ്മാ പള്ളിയിൽ നടത്തപ്പെട്ട യോഗത്തിൽ സെന്റർ പ്രസിഡന്റ് റവ. അലക്സ് എ. മൈലച്ചൽ അധ്യക്ഷത വഹിച്ചു.
കോട്ടയം-കൊച്ചി ഭദ്രാസനാധിപൻ റൈറ്റ്.റവ. തോമസ് മാർ തിമഥിയോസ് എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു. പ്രവർത്തന രൂപരേഖ പ്രകാശനം സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷൻ ചെയർമാൻ ഡോ.സ്റ്റീഫൻ ജോർജ് എക്സ് എംഎൽഎ നിർവഹിച്ചു.
വൈദീകരായ റവ. ജേക്കബ് പോൾ, റവ. മാത്യു ചാക്കോ, റവ. ജസ്റ്റിൻ ഫിലിപ്പ് വർഗീസ്, റവ. സാം ഉമ്മൻ മാത്യൂസ്, റവ. ബിബിൻസ് മാത്യൂസ് ഓമനാലി, റോബിൻ ഏബ്രഹാം ജോസഫ്, ശിൽപ്പാ മേരി വർഗീസ്, ജെയിംസ് മാത്യു, സിൽജോ ജേക്കബ്, അനാൻ ജോൺ മാത്യു എന്നിവർ പ്രസംഗിച്ചു.