സര്‍വ്വകലാശാലകളെ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയവത്കരിക്കാൻ ശ്രമിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കേരള സര്‍വകലാശാലയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം ഗവര്‍ണറാണെന്നും സെനറ്റ് ഹാളില്‍ ബിജെപി പതാക ഏറ്റുനില്‍ക്കുന്ന സഹോദരിയുടെ ഫോട്ടോ കൊണ്ടുവന്നു വെച്ച് ആരാധന നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്യാനുളള അധികാരം വിസിക്ക് ഇല്ലെന്നും നടപടി സിന്‍ഡിക്കേറ്റ് റദ്ദാക്കിയെന്നും ശിവന്‍കുട്ടി പറഞ്ഞു. ഗവര്‍ണറെ ഉപയോഗിച്ച് സര്‍വകലാശാലകളെ ബിജെപിയുടെ കേന്ദ്രങ്ങളാക്കാനുളള ശ്രമം നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.
സര്‍വകലാശാല നിയമമനുസരിച്ച് സിന്‍ഡിക്കേറ്റിനാണ് എല്ലാവിധ അധികാരങ്ങളുമുളളത്. അധികാരങ്ങളെ ദുര്‍വ്യാഖ്യാനിച്ചുകൊണ്ട് ഗവര്‍ണര്‍ ഇടപെട്ടുകൊണ്ടിരിക്കുകയാണ്. കേരള സര്‍വകലാശാലയിലെ ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം ഗവര്‍ണറാണ്. അദ്ദേഹമാണ് തിരുവനന്തപുരത്ത് സെനറ്റ് ഹാളില്‍ ബിജെപി പതാകയുയര്‍ത്തി നില്‍ക്കുന്ന സഹോദരിയുടെ ഫോട്ടോ എടുത്തുവെച്ച് ആരാധന നടത്തിയത് എന്ന് വി ശിവൻകുട്ടി കൂട്ടിച്ചേർത്തു.