‘മഞ്ഞുമ്മല്‍ ബോയ്സു’മായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ പ്രതികരിച്ച് നടനും നിര്‍മാതാവുമായ സൗബിന് ഷാഹിര്‍. തട്ടിപ്പുകേസിലെ പരാതിക്കാരന് ലാഭവിഹിതം നല്കാന് തങ്ങള്‍ തയ്യാറായിരുന്നുവെന്നും കണക്കുകള്‍ പരിശോധിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് പരാതിക്കാരന് കോടതിയെ സമീപിച്ചത് എന്നും ഇനി നിയമപരമായി തന്നെ തീരുമാനിക്കട്ടെയെന്നും സൗബിന് പ്രതികരിച്ചു. മൊഴി നല്കാന് എത്തിയപ്പോഴാണ് താരം പ്രതികരിച്ചത്.
‘മുതല്‍ മൊത്തം കൊടുത്തിട്ടുണ്ട്. ബാക്കിയുള്ള കണക്കിന്റെ കാര്യങ്ങളാണ് നോക്കുന്നത്. അവര്‍ പറയുന്നതില്‍ കറക്ട് നമ്മള് കൊടുക്കാന്‍ തയ്യാറാണ്. പക്ഷേ, അവര്‍ പറയുന്ന കണക്കുകള്‍ കറക്ടല്ലല്ലോ?. ലാഭം മാറ്റിവെച്ചിട്ടുണ്ട്. കോടതിയില്‍ അവരുപോയതല്ലേ. അവരായിട്ട് തീരുമാനിക്കട്ടേ. കണക്കുകളുണ്ട്. എല്ലാവരുടേയും കൂടെ സഹകരിക്കാന്‍ ഞങ്ങള്‍ തയ്യറാണ്. അപ്പോള്‍ അവര്‍ തീരുമാനിക്കട്ടേ.’ സൗബിന് പറഞ്ഞു.
സിനിമയ്ക്ക് സാമ്പത്തികസഹായം നൽകിയ അരൂർ സ്വദേശി സിറാജ് വലിയതുറ ലാഭവിഹിതം നൽകിയില്ലെന്ന് ആരോപിച്ചാണ് കേസെടുത്തിരുന്നത്. നിര്‍മാണത്തിനായി സിറാജ് ഏഴുകോടിയാണ് പറവ ഫിലിംസിന് കൈമാറിയത്. ഇതിൽ 50 ലക്ഷം മാത്രമാണ് തിരികെ നല്‍കിയത്. തീയേറ്റര്‍, ഒടിടി, സാറ്റലൈറ്റ് തുടങ്ങിയവ വഴി ലഭിക്കുന്ന വരുമാനത്തിന്റെ 40% നല്‍കാമെന്നായിരുന്നു കരാര്‍. ഇത് പാലിച്ചില്ല. ഇതുമൂലം സിറാജിന് 47 കോടിയുടെ നഷ്ടമുണ്ടായെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു.
STORY HIGHLIGHT: soubin shahir about manjummel boys fraud case