ഉള്ളി 2 വലുത്
തക്കാളി 1 വലുത് ( മിക്സിയിൽ അടിച്ചു വക്കുക )
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 2 ടീസ്പൂൺ
പച്ചമുളക് 2
കറുവപ്പട്ട 1 ചെറിയ കഷണം
ഏലം2
ഗ്രാമ്പൂ 2
ബേ ഇലകൾ 1
മഞ്ഞൾ പൊടി 1/4 ടീസ്പൂൺ
ഗരം മസാല 1 ടീസ്പൂൺ
മുളകുപൊടി 1 ടീസ്പൂൺ
ഉപ്പ്
പഞ്ചസാര 1/2 ടീസ്പൂൺ
എണ്ണ 4 ടീസ്പൂൺ
മല്ലിയില
ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്കു എണ്ണ ഒഴിച്ച്, കറുവാപട്ട, ഗ്രാമ്പു, ഏലക്ക എന്നിവ ചേർക്കുക.
ഇതിലേക്ക് അരിഞ്ഞു വച്ച് സവാളയും അൽപ്പം ഉപ്പും ചേർത്ത് നന്നായി വഴറ്റുക.
ബ്രൗൺ നിറമായി തുടങ്ങുമ്പോൾ പച്ച മുളകും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്തു വഴറ്റുക.
ഇതിലേക്ക് പൊടികൾ ചേർത്ത് മൂക്കുമ്പോൾ അടിച്ചു വച്ച തക്കാളിയും ചേർത്ത് ഇളക്കി ചെറിയതീയിൽ മൂടി വച്ച് 15 മിനിറ്റ് വേവിക്കുക.
തക്കാളി വെന്തു എണ്ണ തെളിഞ്ഞു വരുമ്പോൾ ഉപ്പ് ആവശ്യമെങ്കിൽ ചേർത്ത്, കുറച്ചു പഞ്ചസാരകൂടി ചേർക്കുക.
അവസാനം മല്ലിയില ചേർക്കുക.