കൊച്ചി: കൊച്ചി അമ്പലമുകള്‍ റിഫൈനറിയിൽ തീപിടിത്തം ഉണ്ടായി. അപകടത്തിന് പിന്നാലെ അയ്യൻകുഴിയിലെ 45ഓളം കുടുംബങ്ങളെ സ്ഥലത്തുനിന്ന് മാറ്റി. കെഎസ്ഇബിയുടെ ഹൈടെൻഷൻ ലൈനിൽനിന്ന് തീ പടർന്ന് അപകടം ഉണ്ടായെന്നാണ് വിവരം.അഗ്നിരക്ഷാസേനയും പൊലീസും ആരോഗ്യപ്രവർത്തകരും സ്ഥലത്തെത്തി.
അമ്പലമുകൾ ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസിലാണ്തീ പിടുത്തമുണ്ടായത്. പ്രദേശമാകെ പുക പടർന്നിട്ടുണ്ട്. ഇതേ തുടർന്ന് അയ്യങ്കുഴി ഭാഗത്തുനിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. അമ്പലമുകൾ ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസിലാണ് തീപിടിത്തമുണ്ടായത്. വലിയ പൊട്ടിത്തെറി കേട്ടതായി നാട്ടുകാർ പറയുന്നു. അയ്യങ്കുഴിയിൽ പുക ശ്വസിച്ച് കുഴഞ്ഞുവീണ പ്രദേശവാസികളെ ആശുപത്രിയിലേക്കു മാറ്റി.
അപകടത്തിൽ 5 ജീവനക്കാർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്കു മാറ്റി. നാട്ടുകാർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് ആളുകൾ വീട് വിട്ടിറങ്ങി. അയ്യൻകുഴി പ്രദേശത്തെ 45ഓളം വിടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചതായാണ് വിവരം. ദേഹാസ്വാസ്ഥ്യമുണ്ടായ ഏതാനും നാട്ടുകാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് അറിയുന്നു.
വൈകിട്ട് 4.30ഓടെ ഈ ഭാഗത്ത് നിന്നും ഗുണ്ടുകൾ പൊട്ടുന്നത് പോലെയുള്ള ശബ്ദമുണ്ടായതായി നാട്ടുകാർ പറഞ്ഞു. ശബ്ദത്തിന് പിന്നാലെ പ്രദേശത്ത് പുക പടരുകയായിരുന്നു. കെഎസ്ഇബിയുടെ ഹൈടെന്‍ഷന്‍ ലൈനില്‍ നിന്ന് തീപടര്‍ന്നതാണ് അപകടത്തിന് കാരണമായതെന്നാണ് സൂചന. റിഫൈനറിയിലെ വെയർ ഹൗസിന് അകത്ത് ഷോർട്ട് സർക്യൂട്ട് മൂലമുണ്ടായ തീപിടിത്തമാണ് അപകട കാരണമെന്നും പറയുന്നുണ്ട്. അപകടകാരണം അധികൃതർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
കമ്പനിയിലെ അഗ്നിരക്ഷാസേനയെ കൂടാതെ തൃപ്പൂണിത്തുറയിൽ നിന്നും മറ്റും അഗ്നിരക്ഷാസംഘങ്ങളും സംഭവ സ്ഥലത്തെത്തി നടത്തിയ രക്ഷാപ്രവർത്തനത്തെ തുടർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്. വിവരമറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ ഡപ്യൂട്ടി കലക്ടറെ നാട്ടുകാർ ആദ്യം തടഞ്ഞു. പിന്നീട് നാട്ടുകാരിൽ നിന്നുള്ള പ്രതിനിധികളെക്കൂടി വാഹനത്തിൽ കയറ്റി അകത്തേയ്ക്ക് കടത്തിവിടുകയായിരുന്നു.