തയ്യാറാക്കുന്ന വിധം
1.ഒരു കപ്പ് ചെറുപയർ കുതിർത്തത് കുക്കറിലേക്ക് ചേർത്തു കൊടുത്ത് അതിലേക്ക് പാകത്തിന് ഉപ്പും ഒരു ടീസ്പൂൺ നെയ്യും വേവിച്ചെടുക്കാൻ ആവശ്യമായിട്ട് വെള്ളവും ഒഴിച്ചു കൊടുത്തു കുക്കറടച്ചു വെച്ച് മൂന്ന് വിസില് മീഡിയം ഫ്ലെയിമിൽ വേവിച്ചെടുക്കുക
(കുതിർക്കാത്ത ചെറുപയർ ആണെങ്കിൽ കൂടുതൽ വിസിൽ വേണ്ടിവരും വേവിച്ചെടുക്കാൻ)
2.ഇനി ഒരു പാനിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കാം ഇതിലേക്ക് അര ടീസ്പൂൺ കടുക് ചേർത്ത് കടുക് പൊട്ടി കഴിയുമ്പോൾ ഇതിലേക്ക് എരിവിന് ആവശ്യമായ പച്ചമുളക്, ഒരു ചെറിയ കഷണം ഇഞ്ചി നീളത്തിൽ കട്ട് ചെയ്തത്, ഒരു ആറ് വെളുത്തുള്ളി ചെറുതായി കട്ട് ചെയ്തത്, ഒരു സവോളയുടെ പകുതി നൈസ് ആയിട്ട് അരിഞ്ഞത്, കുറച്ച് കറിവേപ്പില എന്നിവ ചേർത്ത് നന്നായിട്ടൊന്ന് പച്ചമണം മാറുന്നതുവരെ വഴറ്റുക
3.ഇനി ഇതിലേക്ക് ഒരു ചെറിയ തക്കാളി ചേർത്തു നന്നായിട്ട് വയറ്റി സോഫ്റ്റ് ആയി വരുമ്പോൾ അര ടീസ്പൂൺ മുളകുപൊടി അര ടീസ്പൂൺ മല്ലിപ്പൊടി അര ടീസ്പൂൺ മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് പൊടികളുടെ പച്ചമണം മാറുന്നത് വരെ ഇളക്കി വേവിച്ചെടുത്ത ചെറുപയർ കൂടി ഇതിലേക്ക് ഒഴിച്ചു നന്നായിട്ട് ഇളക്കിക്കൊടുത്ത് ലോ ഫ്ലെയിമിൽ 5 മിനിറ്റ് അടച്ചുവെച്ച് വെക്കുക
4.അഞ്ചു മിനിറ്റിനു ശേഷം തുറന്നുനോക്കി ഇതിലേക്ക് അര ടീസ്പൂൺ ഗരം മസാല ഒരു പിടി മല്ലിയില എന്നിവ ചേർത്ത് നന്നായി ഇളക്കാം
നല്ല അടിപൊളി ചെറുപയർ കറി റെഡി ആയിട്ടുണ്ട് ചോറിലേക്കും അപ്പത്തിലേക്ക് ചപ്പാത്തിയിലേക്കും എല്ലാത്തിലേക്കും സെർവ് ചെയ്യാൻ പറ്റിയ ഒരു കിടിലൻ ചെറുപയർ കറിയാണ്